KeralaNattuvarthaLatest NewsNews

പെരുന്നാൾ: ഉത്സവം പോലെ ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് പറഞ്ഞു. തിരക്കിന് സാധ്യതയുളള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും.

Also Read:സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്: ഒരാളുടെ ആനുകൂല്യവും നഷ്ടപ്പെടുന്നില്ലെന്ന് വിജയരാഘവൻ

നിരത്തുകളിൽ ആളുകള്‍ കൂടി ചേരുന്നത് അനുവദിക്കില്ല.10 വയസ്സിന് താഴെയുള്ള കുട്ടികളുമായി നഗരത്തിലേക്ക് വന്നാല്‍ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കും. കടകള്‍ തുറക്കാന്‍ ഇളവ് നല്‍കിയത് കൊണ്ട് ഉത്സവം പോലെ ആഘോഷിക്കാന്‍ അനുവദിക്കില്ലെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് വലിയ ആൾക്കൂട്ടങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ നഗരത്തിലെ എല്ലായിടത്തും നിയത്രണാതീതമായ തിരക്കാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വലിയ കോവിഡ് വ്യാപനത്തിന് വഴിവയ്ക്കുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button