വാഷിംഗ്ടണ്‍: ഫേസ്ബുക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആളുകള്‍ വാക്‌സിനെടുക്കാത്തതിന് കാരണം ഫേസ്ബുക്കാണെന്ന് ബൈഡന്‍ പറഞ്ഞു. വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഫേസ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അമേരിക്കയില്‍ വാക്‌സിനെടുക്കാത്തവരുടെ ഇടയില്‍ മാത്രമാണ് നിലവില്‍ കോവിഡ് നിലനില്‍ക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞു. രാജ്യത്തുള്ള ഒരു വിഭാഗം ആളുകള്‍ വാക്‌സിനേഷന് എതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും ഇവര്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ വിരുദ്ധ പോസ്റ്റുകളില്‍ 65 ശതമാനവും 12 പേരുടെ പ്രൊഫൈലുകളില്‍ നിന്നാണ് വരുന്നതെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. മറ്റ് സാമൂഹിക മാദ്ധ്യമങ്ങള്‍ ഈ 12 പേരുടേയും പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്‌തെന്നും ഫേസ്ബുക്ക് മാത്രം ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി യെന്‍ സാക്കി വ്യക്തമാക്കി.
Post Your Comments