ആഗ്ര: മണപ്പുറം ഫിനാന്‍സിൽ വൻ കവർച്ച. ആഗ്രയിലെ കമല നഗറിലെ മണപ്പുറം ശാഖയിലാണ് കവര്‍ച്ച നടന്നത്. ഗോള്‍ഡ് ലോണ്‍ ശാഖയില്‍ നിന്ന് 19 കിലോയുടെ സ്വര്‍ണ്ണവും അഞ്ച് ലക്ഷം രൂപയുമാണ് ആറംഗ സംഘം കവര്‍ന്നത്. മണപ്പുറം ഫിനാനസിലെത്തിയ ശേഷം ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണ്ണവും പണവും കവര്‍ന്നത്.
read also: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ
ആക്രമണത്തെക്കുറിച്ചു അറിഞ്ഞെത്തിയ യുപി പോലീസ് മോഷ്ടാക്കളെ സംഭവം നടന്ന സ്ഥലത്തുനിന്ന് 17 കിലോമീറ്ററിന് അകലെയുള്ള എത്മാദ്പൂരില്‍ വെച്ച് കണ്ടെത്തി. വാഹനത്തില്‍ രക്ഷപ്പെടാന ശ്രമിച്ച അക്രമികൾ പോലീസിന് നേരെ വെടിവെച്ചു. തുടര്‍ന്ന് ഈ വാഹനത്തെ പിന്തുടര്‍ന്ന പോലീസ് രണ്ടു മോഷ്ടാക്കളെ വെടിവെച്ച് വീഴ്ത്തി.
അഞ്ച് കോടി രൂപയുടെ സ്വര്‍ണവും 1.5 ലക്ഷം രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഒപ്പമുണ്ടായിരുന്ന സംഘാംഗങ്ങള്‍ക്ക് തെരച്ചില്‍ തുടരുകയാണെന്ന് ആഗ്ര സോണ്‍ ഡിജിപി രാജീവ് കൃഷ്ണ അറിയിച്ചു
Post Your Comments