ദില്ലി: ടോക്യോ ഒളിമ്പിക്സിനായി ഇന്ത്യൻ ഹോക്കി ടീം ഇന്ന് യാത്ര തിരിക്കും. മലയാളി താരം പി ആർ ശ്രീജേഷ് ഉൾപ്പെടെയുന്ന 16 അംഗ സംഘമാണ് ഇന്ന് ടോക്യോയിലേക്ക് യാത്ര തിരിക്കുന്നത്. അമിത് രോഹിദാസ്, ഹാർദിക് സിംഗ്, വിവേക് സാഗർ പ്രസാദ്, നിലകണ്ഠ ശർമ്മ, സുമിത്, ഷംഷർ സിംഗ്, ദിൽപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, ലളിത് കുമാർ ഉപാധ്യായ എന്നീ താരങ്ങൾ ടോക്യോ ഒളിമ്പികിൽ അരങ്ങേറ്റം കുറിക്കും.
പരിചയസമ്പന്നരായ ആറ് താരങ്ങളാണ് ഇത്തവണ ഒളിമ്പിക്സ് ടീമിൽ ഇടം നേടിയിരിക്കുന്നത്. ഗോൾകീപ്പർ ശ്രീജേഷ്, മിഡ്ഫീൽഡർ മൻപ്രീത്, പ്രതിരോധക്കാരായ ഹർമൻപ്രീത് സിംഗ്, രൂപീന്ദർ പാൽ സിംഗ്, സുരേന്ദർ കുമാർ, മന്ദീപ് സിംഗ് എന്നിവരാണ് പരിചയസമ്പന്നരായ താരങ്ങൾ. റിയോ ഡി ജനീറോയിൽ മുമ്പ് നടന്ന ഒളിമ്പിക് സ്ക്വാഡിന്റെ ഭാഗമായിരുന്നു ഈ താരങ്ങൾ.
അതേസമയം, കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് 2016 ഗെയിംസിൽ നിന്ന് വിട്ടുനിന്ന മുതിർന്ന പ്രതിരോധ താരം ബിരേന്ദ്ര ലക്രയെയും ടീമിൽ ഇടം നേടിയിട്ടുണ്ട്.
ഗോൾകീപ്പർ: പി. ആർ. ശ്രീജേഷ്
പ്രതിരോധക്കാർ: ഹർമൻപ്രീത് സിംഗ്, രൂപീന്ദർ പാൽ സിംഗ്, സുരേന്ദർ കുമാർ, അമിത് രോഹിദാസ്, ബിരേന്ദ്ര ലക്ര
മിഡ്‌ഫീൽഡർമാർ: ഹാർദിക് സിംഗ്, മൻപ്രീത് സിംഗ്, വിവേക് സാഗർ പ്രസാദ്, നിലകണ്ഠ ശർമ്മ, സുമിത്
മുന്നേറ്റനിര: ഷംഷർ സിംഗ്, ദിൽപ്രീത് സിംഗ്, ഗുർജന്ത് സിംഗ്, ലളിത് കുമാർ ഉപാധ്യായ, മന്ദീപ് സിംഗ്
Post Your Comments