Latest NewsNewsIndiaMobile PhoneTechnology

ഒരു മാസത്തിനിടയിൽ വാ​ട്സ്‌ആ​പ്പ് രാ​ജ്യ​ത്ത് വി​ല​ക്കി​യ​ത് 20 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ള്‍

മും​ബൈ: മേ​യ് 15 മു​ത​ല്‍ ജൂ​ണ്‍ 15വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വാട്ട്സ്ആപ്പ് രാ​ജ്യ​ത്ത് വി​ല​ക്കി​യ​ത് 20 ല​ക്ഷം അ​ക്കൗ​ണ്ടു​ക​ളെന്ന് റിപ്പോർട്ട്. വാട്ട്സ്ആപ്പ് പു​റ​ത്തു​വി​ട്ട ആ​ദ്യ പ്ര​തി​മാ​സ പ​രാ​തി പ​രി​ഹാ​ര റി​പ്പോ​ര്‍​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

Read Also : അധിക നികുതി ഒഴിവാക്കണം : വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടൻ വിജയ് 

50 ല​ക്ഷ​ത്തി​ലേ​റെ ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മു​ക​ള്‍ എ​ല്ലാ മാ​സ​വും പ​രാ​തി പ​രി​ഹാ​ര റി​പ്പോ​ര്‍​ട്ട് ന​ല്ക​ണ​മെ​ന്നു​ള്ള പു​തി​യ ഐ​ടി ച​ട്ടം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു വാ​ട്സ്‌ആ​പ്പി​ന്‍റെ ന​ട​പ​ടി.

വി​ല​ക്കി​യ​വ​യി​ല്‍ 95 ശ​ത​മാ​ന​വും വ്യാ​ജ​വാ​ര്‍​ത്ത​ക​ളും സാമ്പത്തിക ത​ട്ടി​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള മെ​സേ​ജു​ക​ളും നി​ര​വ​ധി അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു കം​പ്യൂ​ട്ട​ര്‍ സ​ഹാ​യ​ത്തോ​ടെ അ​യ​ച്ച​വ​യാ​ണെ​ന്നും വാ​ട്സ്‌ആ​പ്പ് അ​റി​യി​ച്ചു.

കൂടാതെ, ഈ കാലയളവിൽ കമ്പനിയുടെ പരാതി ഉദ്യോഗസ്ഥർക്ക് മൊത്തം 345 അഭ്യർത്ഥനകൾ ലഭിച്ചു. ഇതിൽ 70 എണ്ണം അന്വേഷണങ്ങൾ, അക്കൗണ്ട് നിരോധനത്തിനുള്ള 204 അപ്പീലുകൾ, 43 അക്കൗണ്ട് സപ്പോർട്ട് , ഉപയോക്തൃ സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട 8 എണ്ണം എന്നിവ ഉൾപ്പെടുന്നു. ഇതിൽ 63 അഭ്യർത്ഥനകൾ കമ്പനി നടപ്പാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button