KeralaNattuvarthaLatest NewsNews

പ്രധാനമന്ത്രി ഇടപെട്ടു: ഗവിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഇന്റർനെറ്റ്‌ കണക്ഷൻ ഉടൻ എത്തും

പത്തനംതിട്ട: ഇന്റർനെറ്റ്‌ ഇല്ലാതെ പഠനം മുടങ്ങിയ ഗവിയിലെ വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രിയുടെ സഹായം. വിദ്യാഭ്യാസം ഓൺലൈനിലേക്ക് ചുരുങ്ങിയതോടെ ഇരുട്ടിലായത് ഗവിയിലെ വിദ്യാർത്ഥികളുടെ പഠനമായിരുന്നു. ബി ജെ പി പ്രാദേശിക നേതാക്കളുടെ പരാതിയെ തുടർന്നാണ് പ്രദേശത്ത് ടവർ സ്ഥാപിക്കാൻ തീരുമാനമായത്.

Also Read:കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസിന് നേരെ ആക്രമണം: സ്റ്റാഫ് അംഗത്തിന് വെട്ടേറ്റു

ക്ലാസുകൾ തുടങ്ങിയിട്ട് നാളുകളായിട്ടും പഠനം തുടങ്ങാൻ കഴിയാതെ അവസ്ഥയിലായിരുന്നു ഗവിയിലെ വിദ്യാർഥികൾ. പരാതികൾ ഉയർന്നതിനെത്തുടർന്ന് സ്ഥലത്തെ ബി ജെ പി പ്രാദേശിക നേതാക്കളാണ് സംഭവം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് പ്രദേശത്ത് ടവർ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

അതേസമയം, കേരളത്തിലെ പല പ്രദേശങ്ങളുടെയും യഥാർത്ഥ അവസ്ഥയിപ്പോൾ ഇത് തന്നെയാണ്. ഇപ്പോഴും വെളിച്ചമെത്താത്ത വീടുകളുണ്ട് ഇവിടെ. ഇന്റർനെറ്റ്‌ ഉം മൊബൈൽ ഫോണും ഇല്ലാത്തത് കൊണ്ട് പഠനം മുടങ്ങിപ്പോയ കുട്ടികളുണ്ടിവിടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button