തിരുവനന്തപുരം: കൊടകരയിൽ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പടെയുളള നേതാക്കളെ ചോദ്യം ചെയ്തിരുന്നു. ബിജെപിയെ രാഷ്ട്രീയമായി ആക്രമിക്കാൻ എതിർ കക്ഷികൾ ഈ കേസ് ആയുധമാക്കുകയും ചെയ്തു. എന്നാൽ കൊടകരസംഭവത്തിൽ ബിജെപി നേതാക്കന്മാർ പ്രതികളാക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ തീരുമാനത്തിന് നേരെ വിമർശനം ഉയരുകയാണ്.
മോദിയുടെ ആവശ്യപ്രകാരം സുരേന്ദ്രനെ പിണറായി വിജയന് കേസില്‍ നിന്നൊഴിവാക്കി എന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയ ഇടപടെലുണ്ടെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. കഴിഞ്ഞ ദിവസം മോദിയും പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തിയതിനെ ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
രാഹുലിന്റെ പോസ്റ്റ്
മോദി: കൊടകര കേസൊക്കെ അന്വേഷിച്ചോ, പക്ഷേ പ്രതി ചേർക്കണ്ട.
പ്രമുഖ മോദി വിരുദ്ധൻ: ഓ തമ്പ്രാ….
ചങ്ക് ഫേൻസ്: ആ തമ്പ്രാൻ വിളിയിലെ ഘനം കേട്ടില്ലേ, ആർക്കുണ്ട് ഈ ധൈര്യം…
സുരേന്ദ്രൻ ജി : എനിക്ക് ഡൽഹി മാത്രമല്ലടാ, കേരളത്തിലും നല്ല പിടിയാണ്.
Post Your Comments