മാഞ്ചസ്റ്റർ: റിഷഭ് പന്തിന് പിന്നാലെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ടീം സ്റ്റാഫിനാണ് പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നത്. ഈ സ്റ്റാഫ് അംഗവുമായി സമ്പർക്കം പുലർത്തിയ മൂന്ന് കോച്ചിങ് അസിസ്റ്റന്റുമാരും ഐസൊലേഷനിലാണ്. ഡെൽറ്റ വകഭേദമാണ് ബാധിച്ചതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം അടുത്ത ബന്ധുവിന്റെ വീട്ടിൽ ഹോം ക്വാറന്റൈനിലാണ്. തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്തിന് കോവിഡ് പോസിറ്റീവായത്.
ആദ്യ സന്നാഹ മത്സരത്തിനായി ഡർഹാമിലേക്ക് പോകുന്ന ഇന്ത്യൻ സംഘത്തിനൊപ്പം പന്ത് ഉണ്ടാകില്ല. 10 ദിവസത്തെ ഐസൊലേഷൻ അവസാനിക്കുന്ന ജൂലൈ 18ന് നടത്തുന്ന ടെസ്റ്റിൽ നെഗറ്റീവായാൽ മാത്രമേ പന്തിന് ടീമിനൊപ്പം ചേരാനാകൂ.
Read Also:- ദിവസേന 30 മിനിറ്റ് നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
അതേസമയം, കോവിഡ് സാധ്യത മുന്നിൽ കണ്ടുകൊണ്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ അയച്ച കത്ത് കളിക്കാർ അവഗണിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ താരങ്ങളിൽ ചിലർ വിംമ്പിൾഡൺ ഫൈനലും യൂറോ കപ്പുമൊക്കെ വീക്ഷിച്ചിരുന്നു. ഈ രണ്ട് ടൂർണമെന്റുകളും കാണുന്നത് ഒഴിവാക്കണമെന്ന് ഷാ ഇ-മെയിലിൽ പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായാണ് അറിയുന്നത്.
Post Your Comments