വിദിഷ: കിണറ്റിലകപ്പെട്ട ബാലനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ 30 പേര്‍ കിണറ്റില്‍ വീണു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ഒരുമിച്ചു കൂടിയ ജനങ്ങളുടെ ഭാരം താങ്ങാന്‍ കഴിയാതെ കിണറിന്‍റെ മുകള്‍ഭാഗം തകര്‍ന്ന് വീണാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
മധ്യപ്രദേശ് ജില്ല ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ ഗഞ്ച് ബസോദയിലാണ് സംഭവം. അപകടത്തിൽപ്പെട്ട 20 പേരെ രക്ഷപെടുത്തിയിട്ടുണ്ട്. 10 പേർ ഇപ്പോഴും കിണറ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷപ്പെടുത്തിയവര്‍ക്ക് നേരിയ പരിക്കുകളുണ്ട്. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സംഭവത്തിൽ പ്രതികരിച്ചു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി അപകടത്തില്‍ പെട്ടവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments