വാഷിങ്ടന്‍: ഗ്രീന്‍ കാര്‍ഡിനു വേണ്ടി ലക്ഷക്കണക്കിന് ആളുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിയതിനാൽ തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കൾ കാനഡയിലേക്ക് പോകുന്നു എന്ന മുന്നറിയിപ്പുമായി യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധർ. അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച്-1ബി വിസ നയം മൂലമാണ് യുവാക്കള്‍ കൂടതലായി കാനഡയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്ന് അമേരിക്കന്‍ ജനപ്രതിനിധികളോട് വിദഗ്ധര്‍ വ്യക്തമാക്കി.
തൊഴില്‍ വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ യുഎസ് ഒഴിവാക്കി കാനഡയിലേക്ക് പോകുന്നത് തടയുന്നതിനായി യുഎസ് കോണ്‍ഗ്രസ് നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ രാജ്യത്ത് തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ ദൗര്‍ലഭ്യം നേരിടേണ്ടിവരുമെന്ന് നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അമേരിക്കയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25 ശതമാനത്തോളം ഇടിവുണ്ടായതായും എന്നാൽ കാനഡ സര്‍വകലാശാലകളില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കാനഡയിലെ കുടിയേറ്റ നയം അമേരിക്കയിലേതിനേക്കാള്‍ മെച്ചപ്പെട്ടതാണെന്നും സ്ഥിര താമസത്തിനു അനുമതി ലഭിക്കുന്നതില്‍ കാനഡയിലെ നടപടികള്‍ താരതമ്യേന എളുപ്പമാണെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.
Post Your Comments