ദില്ലി: ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ഫെറാറിയുടെ റോമ ഇന്ത്യൻ വിപണയിൽ അവതരിപ്പിച്ചു. 3.76 കോടി രൂപയാണ് ഫെറാറി റോമയുടെ എക്സ്ഷോറൂം വില. ആരെയും ആകർഷിക്കുന്ന ഡിസൈൻ ഭാഷയിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. ഡേടൈം റണ്ണിങ് ലൈറ്റുകൾ ചേർത്തുവെച്ച സ്ലിം എൽഇഡി ഹെഡ് ലാംപുകൾ, നാല് ടെയ്ൽ ലാംപുകൾ നൽകി മറ്റ് ഫെറാറി മോഡലുകളിൽ നിന്ന് വാഹനത്തെ വ്യത്യസ്തമാക്കുന്നു.
ഫെറാറി റോമയുടെ ഹൃദയം ഫെറാറിയുടെ പ്രസിദ്ധമായ 3.9 ലിറ്റർ ഇരട്ട ടർബോ വി8 എൻജിനാണ്. ഈ എൻജിൻ 620 എച്ച്പി കരുത്തും 760 ടോർക്കും പരമാവധി ഉൽപ്പാദിപ്പിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പിൻ ചക്രങ്ങളിലേക്ക് കരുത്ത് കൈമാറുന്നത് 8 സ്പീഡ് ഡ്യൂവൽ ക്ലാസിക് ഗിയർബോക്സാണ്.
Read Also:- ഡോമിനർ 250 മോട്ടോർസൈക്കിളിന്റെ വില കുത്തനെ കുറച്ചു
വളഞ്ഞ ഡാഷ്ബോർഡ് ഡ്രൈവറിനെയും യാത്രക്കാരനെയും വലയം ചെയ്യുന്നതുപോലെയാണ് നിർമ്മിച്ചിരിക്കുന്നത്. സെന്റർ കൺസോളിൽ 8.4 ഇഞ്ച് വലുപ്പമുള്ളതും ടാബ്ലറ്റ് സ്റ്റൈൽ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം കമ്പനി നൽകിയിട്ടുണ്ട്. മാത്രമല്ല 16 ഇഞ്ച് വലിപ്പമുള്ള കർവ്ഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഹനത്തിൽ ലഭിക്കുന്നു.
Post Your Comments