Latest NewsKeralaNews

പരീക്ഷയില്‍ തോറ്റുപോയ കുട്ടികള്‍ക്ക് കൊടൈക്കനാലില്‍ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും

സംഭവം സത്യമാണെന്ന് ഹോംസ്‌റ്റേ ഉടമ

കൊച്ചി: സംസ്ഥാനത്ത് എല്ലായിടത്തും എസ്.എസ്.എല്‍.സി പരീക്ഷയിലെ വിജയവും എ പ്ലസുകളുടേയും ആഘോഷമാണ്. എന്നാല്‍ ഇതെല്ലാം കണ്ട് പരീക്ഷയില്‍ പരാജയപ്പെട്ട കുട്ടികളുടെ മനസിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇങ്ങനെ വ്യത്യസ്തമായി ചിന്തിച്ചത് ഒരു ഹോം സ്‌റ്റേ ഉടമയാണ്. പരീക്ഷയില്‍ തോറ്റുപോയ കുട്ടികള്‍ക്ക് കൊടൈക്കനാലില്‍ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും ഒരുക്കിയിരിക്കുകയാണ് ഈ മലയാളി വ്യവസായി. കോഴിക്കോട് വടകര സ്വദേശിയും കൊടൈക്കാനില്‍ സ്ഥിരതാമസക്കാരനുമായ ഹാമോക്ക് ഹോംസ്റ്റേ ഉടമ സുധിയാണ് തോറ്റകുട്ടികള്‍ക്ക് കൊടൈക്കനാലില്‍ കുടുംബത്തോടൊപ്പം സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്നത്.

Read Also : ഉത്തരക്കടലാസുകള്‍ കാണാനില്ല: ഫലം അറിയാന്‍ വീണ്ടും പരീക്ഷ എഴുതണമെന്ന് എം.ജി സര്‍വ്വകലാശാല

ഇത് സംബന്ധിച്ച് സുധി തന്റെ ഫെയ്‌സ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ‘തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞു കയ്യടിക്കുന്നത്’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. റിസള്‍ട്ടിന്റെ പ്രൂഫും കൊണ്ടു വന്നെങ്കില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.

ഇന്ന് രാവിലെയാണ് പോസ്റ്റ് ഫേസ്ബുക്കിലും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും വലിയ രീതിയില്‍ പ്രചരിച്ചത്. ആദ്യമായി ഇത്തരം ഒരു ഓഫര്‍ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് പലരും. പോസ്റ്റിനൊപ്പം നല്‍കിയിരിക്കുന്ന സുധിയുടെ നമ്പറിലേയ്ക്ക് വിളികളുടെ ഒരു പ്രവാഹമായിരുന്നു. എല്ലാവര്‍ക്കും അറിയേണ്ടത് ഇത് സത്യമാണോ കള്ളമാണോ എന്നായിരുന്നു.

എവിടെ നോക്കിയാലും എപ്ലസ് വാങ്ങിയവരുടെ ഫോട്ടോകളും
അഭിനന്ദനങ്ങളുമാണ് കാണുന്നത്. ഇത് കാണുന്ന തോറ്റ കുട്ടികള്‍ക്ക് എന്ത് മാത്രം വേദനയുണ്ടാകും. ആ വേദന മാറ്റാനാണ് ഇത്തരത്തിലൊരു സൗകര്യം അവര്‍ക്കായി ഒരുക്കിയതെന്ന് സുധി പറയുന്നു.

കഴിഞ്ഞ 15 വര്‍ഷമായി കൊടൈക്കനാലില്‍ സ്ഥിരതാമസമാണ് സുധിയും കുടുംബവും. ഹാമോക്ക് എന്ന പേരില്‍ കൊടൈക്കനാലില്‍ വിവിധ ഇടങ്ങളില്‍ ഹോംസ്റ്റേ നടത്തി വരികയാണ് ഇവര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button