Latest NewsKeralaNattuvarthaNews

‘കീലേരി മൂത്താൽ കീരിക്കാടൻ ആവില്ല’: മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ

മുഖ്യമന്ത്രിയുടെ മറുപടി വൻ വിമർശനങ്ങൾക്ക് വഴിവെച്ചു

പാലക്കാട്: കോവിഡ് നിയന്ത്രണങ്ങൾ മൂലം കടബാധ്യതകളാൽ കഷ്ടപ്പെടുന്നതിനാൽ കടകൾ തുറക്കുമെന്ന വ്യാപാരികളുടെ പ്രസ്താവനയ്‌ക്കെതിരെ ഭീഷണിയുടെ സ്വരത്തിൽ താക്കീത് നൽകിയ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.കീലേരി മൂത്താൽ കീരിക്കാടൻ ആവില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട്, സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ സമരം ചെയ്താൽ കർശനമായി നേരിടുമെന്നും, ഓർത്തുകളിച്ചാൽ നല്ലത് എന്നുമുള്ള ഭീഷണിയായിരുന്നു മുഖ്യമന്ത്രി മറുപടിയായി നൽകിയത്. മുഖ്യമന്ത്രിയുടെ മറുപടി വൻ വിമർശനങ്ങൾക്ക് വഴിവെച്ചു. സോഷ്യൽ മീഡിയയിൽ ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തഗ്ഗടിച്ചിട്ട് പവനായി സ്വയം കാണുന്നത് ഇടത്ത്.
നാട്ടുകാർ പവനായിയെ കാണുന്നത് വലത്ത്.
കീലേരി മൂത്താൽ കീരിക്കാടൻ ആവില്ല!

 

shortlink

Related Articles

Post Your Comments

Related Articles


Back to top button