പരീക്ഷയ്ക്ക് മുഖ്യമന്ത്രി ഇടപെട്ട് ‘അനാവശ്യ’ പിന്തുണ നൽകിയെന്ന് ശിവൻകുട്ടി: സത്യം പറഞ്ഞല്ലോയെന്ന് സോഷ്യൽ മീഡിയ

അറിയാതെയാണെലും സത്യം പറഞ്ഞതിന് അദ്ദേഹത്തോടൊരു ബഹുമാനമൊക്കെ തോന്നുന്നുണ്ട്

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനിടെ നാക്കുപിഴ സംഭവിച്ച വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ. പത്താം ക്ലാസ് പരീക്ഷയുടെ നടത്തിപ്പ് മുതൽ ഫലപ്രഖ്യാപനം വരെ മുഖ്യമന്ത്രി ഇടപെട്ട് ആവശ്യമായ പിന്തുണയും സഹായവും നൽകി എന്നതിന്, പകരം ‘അനാവശ്യ’ പിന്തുണയും സഹായവും നൽകി എന്നാണ് മന്ത്രി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇതിനെതിരെ വലിയ രീതിയിൽ ട്രോളുകളും പരിഹാസങ്ങളുമാണ് സോഷ്യൽ മീഡിയയിൽ.

‘മുഖ്യമന്ത്രിയായാലും ശരി ആരായാലും ശരി, അനാവശ്യ കാര്യങ്ങളിൽ എടപെടുന്നത് അംഗീകരിക്കാവുന്നതല്ല’ എന്ന് സോഷ്യൽ മീഡിയ പറയുന്നു. ‘അറിയാതെയാണെലും സത്യം പറഞ്ഞതിന് അദ്ദേഹത്തോടൊരു ബഹുമാനമൊക്കെ തോന്നുന്നുണ്ട്’ എന്നാണ് ഒരാളുടെ കമന്റ്. ‘എഴുതി കൊടുത്തിട്ട് ഇങ്ങനെ, എഴുതി കൊടുക്കാതിരുന്നാൽ? എന്റെ സിവനെ’ എന്നാണ് മറ്റൊരാളുടെ കമന്റ്. ‘ഒരു ‘നാ’ വരുത്തുന്ന വിനകൾ’. എന്ന് വേറൊരാൾ കമന്റ് ചെയ്യുന്നു.

എന്നാൽ മന്ത്രിക്ക് പറ്റിയത് ഒരു നാക്കുപിഴയാണെന്നും, വാക്കിലല്ല പ്രവർത്തിയിലാണ് കാര്യമെന്നും ചിലർ ശിവൻകുട്ടിക്ക് പിന്തുണയുമായി എത്തി. ഒരു നാക്കുപിഴയോട് വിചാരണയരുതെന്നും അവർ പറയുന്നു.

Share
Leave a Comment