Latest NewsKeralaNews

സിക്ക വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ: തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചു

തിരുവനന്തപുരം: ജില്ലയിൽ സിക്ക വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള തീവ്രയജ്ഞം ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തിരുവനന്തപുരം നഗരസഭ എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കൊതുക് നശീകരണത്തിന് ഒരാഴ്ച ഫോഗിങ് നടത്തുമെന്നും മറ്റു പ്രദേശങ്ങളിലും പ്രതിരോധം ഊർജ്ജിതമാക്കുമെന്നും കളക്ടർ പറഞ്ഞു.

Read Also: യുവതി ശുചിമുറിയില്‍ പ്രസവിച്ചു: സംഭവം കുന്ദംകുളം താലൂക്ക് ആശുപത്രിയില്‍, കുഞ്ഞ് തീവ്രപരിചരണത്തില്‍

സിക്ക വൈറസിനെതിരേ ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചുള്ള പ്രവർത്തനങ്ങൾ നേരത്തേ തുടങ്ങിയിരുന്നു. ആനയറ കേന്ദ്രീകരിച്ചു മൂന്നു കിലോമീറ്റർ പരിധിയിൽ സിക്ക വൈറസിന്റെ ക്ലസ്റ്റർ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലയ്ക്കു പ്രത്യേക പ്രാധാന്യം നൽകിയായിരിക്കും പ്രതിരോധ പ്രവർത്തനങ്ങൾ. കൊതുകിന്റെ ഉറവിട നശീകരണത്തിനാകും പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻതൂക്കം. പൊതുജനങ്ങൾക്ക് സിക്ക വൈറസിനെ സംബന്ധിച്ച് അവബോധം നൽകുന്നതിനു മൈക്ക് അനൗൺസ്‌മെന്റ്, വ്യക്തിഗത ആശയവിനിമയം, ആരോഗ്യ വിദ്യാഭ്യാസം എന്നിവ നൽകുന്നുണ്ടെന്നു കളക്ടർ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണു പ്രവർത്തനങ്ങൾ നടത്തുന്നത്.

Read Also: മതം മാറാന്‍ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നു: കോടതിയെ സമീപിച്ച് യുവാവ്

പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂർ സിക്ക കൺട്രോൾ റൂം തുറന്നു. 0471 2475088 , 0471 2476088 എന്നിവയാണു കൺ്‌ട്രോൾ റൂം നമ്പറുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button