KeralaLatest NewsNewsIndia

ഈ നിയമം പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ വാക്ക് നൽകിയ കോൺഗ്രസ് രംഗത്ത് വരണം: പ്രമോദ് രാമൻ

ഭരണകൂട വിമർശകരെയും പ്രക്ഷോഭകരെയും തടവിലടയ്ക്കുന്ന സാഹചര്യത്തിൽ വന്നുവീഴുന്ന വെളിച്ചമാണ് സുപ്രിംകോടതി നിരീക്ഷണം

ന്യൂഡൽഹി : ഐപിസി 124 A എന്ന രാജ്യദ്രോഹ നിയമം പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ വാക്ക് നൽകിയ കോണ്ഗ്രസിനെതിരെ മാധ്യമ പ്രവർത്തകൻ പ്രമോദ് രാമൻ. ഇന്ത്യയിലെ രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കോളനി കാലത്തേതാണെന്ന് സുപ്രീം കോടതി പരാമർശത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട്ണ്ടാണ് പ്രമോദ് രാമൻ സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. . ഈ നിയമം പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ വാക്ക് നൽകിയ കോണ്ഗ്രസ് ഈ നിമിഷത്തെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടാൻ തയാറാകണമെന്നു പ്രമോദ് രാമൻ പറഞ്ഞു

read also: അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലയ്ക്ക് സമീപം വീണ്ടും ചൈനയുടെ പ്രകോപനം: നിരീക്ഷണം ശക്തമാക്കി സൈന്യം

കുറിപ്പ് പൂർണ്ണ രൂപം

സ്വാതന്ത്ര്യലബ്ധിക്ക് 75 വർഷം ആകുമ്പോഴും രാജ്യദ്രോഹ നിയമം ആവശ്യമുണ്ടോ?  സുപ്രീംകോടതി.

ഐപിസി 124 A എന്ന രാജ്യദ്രോഹ നിയമപ്രകാരം രാജ്യത്ത് നിരന്തരം ഭരണകൂട വിമർശകരെയും പ്രക്ഷോഭകരെയും തടവിലടയ്ക്കുന്ന സാഹചര്യത്തിൽ വന്നുവീഴുന്ന വെളിച്ചമാണ് സുപ്രിംകോടതി നിരീക്ഷണം. ഐപിസി124 A പിൻവലിക്കാൻ കോടതിയെ സമീപിച്ചവർക്കും കൊളോണിയൽ കാലഘട്ടത്തിൽ സ്വാതന്ത്ര്യപ്പോരാളികളെ ജയിലിൽ അടയ്ക്കാൻ വേണ്ടി ഉണ്ടാക്കിയ ഈ നിയമം മൂലം പീഡനം അനുഭവിക്കേണ്ടി വന്നവർക്കും ഇത് പ്രത്യാശ നൽകുന്നു. ഈ നിയമം പിൻവലിക്കുമെന്ന് പ്രകടനപത്രികയിൽ വാക്ക് നൽകിയ കോണ്ഗ്രസ് ഈ നിമിഷത്തെ രാഷ്ട്രീയമായി ഉയർത്തിക്കാട്ടാൻ തയാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button