മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആശങ്കയിലാഴ്ത്തിയാണ് ഒരു താരത്തിന് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത പുറത്തുവന്നത്. താരങ്ങളുടെ അനാസ്ഥയാണ് കോവിഡ് സ്ഥിരീകരിക്കാൻ കാരണമെന്നാണ് വിലയിരുത്തലുകൾ. കോവിഡ് സാധ്യത മുന്നിൽ കണ്ടുകൊണ്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ അയച്ച കത്ത് കളിക്കാർ അവഗണിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ താരങ്ങളിൽ ചിലർ വിംമ്പിൾഡൺ ഫൈനലും യൂറോ കപ്പുമൊക്കെ വീക്ഷിച്ചിരുന്നു. ഈ രണ്ട് ടൂർണമെന്റുകളും കാണുന്നത് ഒഴിവാക്കണമെന്ന് ഷാ ഇ മെയിലിൽ പ്രത്യേകം ആവശ്യപ്പെട്ടിരുന്നതായാണ് അറിയുന്നത്. അതേസമയം, ഇംഗ്ലണ്ടിൽ പടരുന്ന കോവിഡിന്റെ ഡെൽറ്റ വകഭേദമാണ് ഇന്ത്യൻ താരത്തെ ബാധിച്ചതെന്നും സൂചനയുണ്ട്.
Read Also:- ഇറ്റാലിയൻ ഗോൾ കീപ്പർ ഡൊന്നരുമ്മ ഇനി പിഎസ്ജിയിൽ
കോവിഡ് പോസിറ്റീവായ താരത്തിന് ലക്ഷണങ്ങൾ ഇല്ലെന്നും, താരം ബന്ധുവിന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണെന്നാണ് റിപ്പോർട്ട്. ആദ്യ സന്നാഹ മത്സരത്തിനായി ഡർഹാമിലേക്ക് പോകുന്ന ഇന്ത്യൻ സംഘത്തിനൊപ്പം കോവിഡ് സ്ഥിരീകരിച്ച താരം ഉണ്ടാകില്ല. 10 ദിവസത്തെ ഐസൊലേഷൻ അവസാനിക്കുന്ന ജൂലൈ 18ന് നടത്തുന്ന ടെസ്റ്റിൽ നെഗറ്റീവായാൽ മാത്രമേ താരത്തിന് ടീമിനൊപ്പം ചേരാനാകൂ.
Post Your Comments