COVID 19CricketLatest NewsNewsIndiaInternationalSports

ഇംഗ്ലണ്ട് പര്യടനത്തിന് പോയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ്

ഡർഹാം : ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. താരത്തെ ഇപ്പോള്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയോടെ ഇന്ത്യന്‍ ടീം തങ്ങളുടെ ആദ്യ സന്നാഹ മത്സരത്തിനായി ഡര്‍ഹത്തിലേക്ക് യാത്രയാകേണ്ടതായിരുന്നു. അതേസമയം കോവിഡ് ബാധിച്ച താരത്തിന്റെ പേര് ടീം മാനേജ്‌മെന്റ് പുറത്ത് വിട്ടിട്ടില്ല.

Read Also : മലപ്പുറത്ത് നാലര വയസുകാരിയെ പീഡിപ്പിച്ച കേസ് പൊലീസ് ഒത്തുതീർപ്പാക്കിയെന്ന് പരാതി 

ഇംഗ്ലണ്ടിന്റെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് കോവിഡ് സ്ഥിരീകരിച്ച താരത്തിന്റെ പേര് ഉടനെ പുറത്ത് വിടും എന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞാഴ്ചയാണ് ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

താരത്തിന് ആദ്യം തൊണ്ട വേദന അനുഭവപ്പെടുകയും അതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. താരവുമായി സമ്പർക്കത്തിലേർപ്പെട്ട സഹതാരങ്ങളെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം ഇന്ത്യന്‍ ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ടെസ്റ്റ് പരമ്പരയെ ബാധിക്കുമോയെന്ന ആശങ്കകള്‍ വര്‍ധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button