ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമാണ് ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. പാകിസ്താന്റെ ഭാഗത്തുനിന്നാണ് ഡ്രോണ്‍ എത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
ഡ്രോണിലുള്ള ചുവന്ന വെളിച്ചം ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ സേന വെടിയുതിര്‍ത്തു. എന്നാല്‍, ഡ്രോണിന്റെ ഓപ്പറേറ്റര്‍മാര്‍ ഇതിനെ പാകിസ്താന്‍ ഭാഗത്തേയ്ക്ക് തന്നെ പിന്‍വലിച്ചു. കശ്മീരില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടുവരുന്ന ഡ്രോണുകള്‍ക്ക് പിന്നില്‍ പാക് ഭീകരരാണെന്ന സംശയം കൂടുതല്‍ ബലപ്പെടുത്തുന്ന സംഭവമാണ് ഉണ്ടായിരിക്കുന്നത്.
ജൂണ്‍ 27ന് എയര്‍ ഫോഴ്‌സ് സ്‌റ്റേഷനില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിന് പിന്നാലെ കശ്മീരില്‍ നിരവധി തവണ ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സാംബ, റംബാന്‍, ബരാമുള്ള, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ ഡ്രോണുകള്‍ സൂക്ഷിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Post Your Comments