ന്യൂയോര്‍ക്ക്: കാലങ്ങളായുള്ള നിയമം തിരുത്തി യു.എസിലെ ബാര്‍ബര്‍മാര്‍. ഇനി മുതല്‍ ഞായറാഴ്ചകളിലും അമേരിക്കയില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കും. കാലങ്ങള്‍ക്ക് മുമ്പേ തുടര്‍ന്നു വന്ന ഒരു കീഴ്‌വഴക്കമായിരുന്നു ഞായറാഴ്ചകളിലെ മുടിവെട്ടല്‍ നിരോധനം. കാലമേറെ മാറിയിട്ടും, അത്യാധുനിക സലൂണുകളും ബ്യൂട്ടി പാര്‍ലറുകളും വന്നിട്ടും മുമ്പെങ്ങോ നിലവിലുണ്ടായിരുന്ന ഈ നിയമം തുടര്‍ന്നു വരികയായിരുന്നു. അതിന് ഒരവസാനമായിരിക്കുകയാണ് ഇപ്പോള്‍.
Read Also : അമേരിക്കയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്: ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
ന്യൂയോര്‍ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കൂമോയാണ് മുടിവെട്ടാനുള്ള ഞായറാഴ്ച നിരോധനം എടുത്തുമാറ്റിയത്. അതിപുരാതനമായൊരു ഭ്രാന്തന്‍ നിയമത്തെ ഷേവ് ചെയ്ത് മാറ്റിയെന്നാണ് അദ്ദേഹം ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
ഇങ്ങനെയൊരു നിയമം എന്നാണ് നിലവില്‍ വന്നത് എന്നറിയില്ലെങ്കിലും, തങ്ങള്‍ ഇത് അനുസരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നിരവധി ബാര്‍ബര്‍മാര്‍ അഭിപ്രായപ്പെട്ടത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോ ഗ്രിഫോ ആണ് നിയമം എടുത്തുമാറ്റാനുള്ള ബില്‍ അവതരിപ്പിച്ചത്. എല്ലാ ചെറുകിട ബിസിനസുകാരെ പോലെയും ബാര്‍ബര്‍മാരും ഈ കോവിഡ് സമയത്ത് പ്രയാസം നേരിടുകയാണ്. ഇത് പോലെയുള്ള കാലഹരണപ്പെട്ടതും അനാവശ്യവുമായ നിയമം ഒഴിവാക്കുന്നതിലൂടെ ബാര്‍ബര്‍മാര്‍ക്ക് ഞായറാഴ്ച കൂടി ജോലി ചെയ്യാനും അതുവഴി കൂടുതല്‍ വരുമാനം നേടാനുമുള്ള അവസരമാണ് ഒരുക്കുന്നത് -അദ്ദേഹം പറഞ്ഞു.
Post Your Comments