Latest NewsNewsInternational

അമേരിക്കയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്: ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

വാഷിംഗ്ടൺ: അമേരിക്കയിൽ അമിതമായ ലഹരി മരുന്ന് ഉപയോഗം മൂലം മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 2020 ൽ വലിയ വർധവാണ് ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2020 ൽ ലഹരി മരുന്നിന്റെ അമിത ഉപയോഗത്തെ തുടർന്ന് 93000 പേരാണ് അമേരിക്കയിൽ മരണപ്പെട്ടത്. യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ൽ 72151 പേരാണ് ലഹരി ഉപയോഗത്തെ തുടർന്ന് മരിച്ചതെന്നും യുഎസ് സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ വ്യക്തമാക്കുന്നു.

Read Also: പുരുഷന്മാർ ഷേവ് ചെയ്യരുത്, 15 വയസുമുതൽ പെണ്മക്കളെ തീവ്രവാദികൾക്ക് വിവാഹം കഴിപ്പിക്കണം , പുതിയ ഉത്തരവുകളുമായി താലിബാൻ

സിന്തറ്റിക്ക് ഓപിയോഡ്സ് ഉപയോഗിച്ചുള്ള മരണമാണ് അമേരിക്കയിൽ കൂടുതലായും സംഭവിച്ചിരിക്കുന്നത്. കൊക്കെയ്ൻ മരണങ്ങളുടെ എണ്ണവും 2020 ൽ വർധിച്ചിട്ടുണ്ട്. വേദന സംഹാരികളും മരണത്തിന് കാരണമായിട്ടുണ്ട്. 1999 ന് ശേഷം 12 മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതു 2020 ലാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസ് ഡയറക്ടർ ഡോ. നോറ വോൾ കൗ അറിയിച്ചു.

കോവിഡ് വ്യാപനം അമേരിക്കൻ ആരോഗ്യ രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മാനസിക സംഘർഷം വർധിച്ചതായിരിക്കാം ഡ്രഗ് ഓവർ ഡോസിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. കോവിഡ് വൈറസ് ബാധ കുറയുന്നതോടെ ഓവർഡോസ് വിഷയത്തിൽ കാര്യമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുമെന്ന് ജോൺ ഹോപ്കിൻസ് വൈസ് ഡീൻ ഓഫ് പബ്ലിക് ഹെൽത്ത് സർവീസ് ഡോ.ജോഷ്വ വ്യക്തമാക്കി.

Read Also: പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ്: സംസ്ഥാന സർക്കാരും , സിപിഎം നേതൃത്വവും ചേർന്ന് അന്വേഷണം അട്ടിമറിക്കുന്നു – ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button