തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളില്‍ വേണ്ട ഇളവുകളില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന വ്യാപാരികളുടെ നിലപാടിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് രംഗത്തെത്തി. മനസിലാക്കി കളിച്ചാല്‍ മതിയെന്ന പ്രസ്താവന വ്യാപാരികളോടും ജനങ്ങളോടുമുള്ള മുന്നറിയിപ്പാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. ‘ധിക്കാരം നിറഞ്ഞ വെല്ലുവിളി കേരളത്തില്‍ വിലപ്പോവില്ല. മനുഷ്യന് കടക്കെണിയില്‍ നില്ക്കുമ്പോള് വിരട്ടാന്‍ നോക്കരുത്.ഇത് കേരളമാണെന്ന് ഓര്‍ക്കണം-അദ്ദേഹം പറഞ്ഞു.
വാപാരികളുടെ വികാരം മനസിലാക്കുന്നു. അവരോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ മറ്റൊരു രീതിയിലേക്ക് പോകരുത്, അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
Post Your Comments