KeralaCinemaMollywoodLatest NewsNewsEntertainmentCrime

പെൺപിള്ളേർ അടിപൊളിയാണ്, അവരെ അവരുടെ വഴിക്ക് വിടുക: നിങ്ങളുടെ സ്വത്തും കുടുംബമഹിമയും ചുമക്കാനുള്ളതല്ല അവർ, റിമ കല്ലിങ്കൽ

കൊച്ചി: കേരളത്തിൽ വർധിച്ചുവരുന്ന സ്ത്രീധന, ഗാര്‍ഹിക പീഡനത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. കൊല്ലം സ്വദേശി വിസ്മയയുടെ ആത്മഹത്യക്ക് പിന്നാലെയാണ് വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ എല്ലാം സഹിക്കണമെന്ന് പറഞ്ഞ് പഠിപ്പിക്കുന്ന സമൂഹം കാരണം ബുദ്ധിമുട്ടുന്നത് സ്ത്രീകള്‍ തന്നെയാണ്. അതിനാല്‍ മാറ്റം അനിവാര്യമാണെന്ന് റിമ വ്യക്തമാക്കുന്നു. സ്ത്രീകൾക്ക് നേരെ നമ്മുടെ ചുറ്റിനുമുണ്ടാകുന്ന അതിക്രമങ്ങൾക്കെതിരായ ഈ ക്യാംപെയിനിൽ ഞാനും പങ്കുചേർന്നുവെന്ന് റിമ ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു.

‘പെണ്‍കുട്ടികളുടെ വീട്ടുകാരോടും സമൂഹത്തോടും എനിക്ക് പറയാനുണ്ട്. നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുള്ളവരല്ല പെണ്‍കുട്ടികള്‍. പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവള്‍ എങ്ങനെ ജീവിക്കണം എന്നത് അവളില്‍ അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്പിള്ളേര്‍ അടിപൊളിയാണ്. അവര്‍ എങ്ങനെയാണോ അങ്ങനെ തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിട്ടാല്‍ മതി. ബാക്കി അവര്‍ തന്നെ നോക്കിക്കോളും’- റിമ പറയുന്നു.

‘എന്റെ മുഖമല്ല, ഈ വിഷയമാണ് വലുതെന്നു ആശയത്തോട് മനസ്സ് ചേർക്കുന്നു. ഇത്തരം ഒരു ചർച്ച/ ക്യാംപെയിൻ ഉണ്ടാകാൻ നമ്മളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു മരണം ഉണ്ടാകേണ്ടി വന്നു. അത് പാടില്ലായിരുന്നു. നമുക്ക് ചുറ്റിനുമുണ്ട്, ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോകുന്നവർ. അവരെ നമ്മൾ കണ്ണ് തുറന്ന് കാണണം, അവരോട് സ്നേഹവും സഹാനുഭൂതിയും ഉണ്ടാകണം. നമുക്ക് നല്ല മനുഷ്യരായിക്കൊണ്ടിരിക്കാം’- റിമ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button