കോഴിക്കോട്: അന്ധവിശ്വാസത്തിന്റെ പേരിൽ പയ്യാനക്കലില്‍ അഞ്ചുവയസ്സുകാരി വീട്ടിനുള്ളില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍, ജയിലില്‍ കഴിയുന്ന മാതാവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യുമെന്ന് പോലീസ്. പ്രതിയെ ഉടൻ തന്നെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. തുടർന്ന് പ്രതിയെ വീട്ടിലുള്‍പ്പെടെ എത്തിച്ച് തെളിവെടുക്കുമെന്നാണ് സൂചനകൾ. ചാമുണ്ടിവളപ്പ് സ്വദേശി സമീറയെയാണ് പന്നിയങ്കര പൊലീസ് ഇന്‍സ്പെക്ടര്‍ റജീന കെ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയില്‍ വാങ്ങുക.
Also Read:തൃണമൂലില്‍ എത്തിയ മുകുള്‍റോയി എംഎൽഎ സ്ഥാനം രാജിവെക്കാതെ പിഎസി അദ്ധ്യക്ഷനായി, സമിതിയിൽ കൂട്ടരാജി
അഞ്ചുവയസ്സുകാരി ആയിശ റെനയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത് ബുധനാഴ്ചയാണ്. പോസ്റ്റ്മോര്‍ട്ടത്തിലാണ് കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് വ്യക്തമായത്. ബന്ധുക്കളുടെയടക്കം മൊഴിയുടെ അടിസ്ഥാനത്തില്‍ മാതാവ് സമീറയെ പൊലീസ് സംശയിച്ചെങ്കിലും ഇവര്‍ മാനസികവിഭ്രാന്തി പ്രകടിപ്പിക്കുകയായിരുന്നു. ഇവര്‍ക്ക് മാനസികരോഗമില്ലെന്നും ചില വ്യക്തിവൈകല്യങ്ങളാണ് ഉള്ളതെന്ന് സംശയിക്കുന്നതായും കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് തിങ്കളാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്.
സമീറ പലതവണ കോഹിനൂരിനടുത്തുള്ള ഉസ്താദിനടുത്തെത്തി അന്ധവിശ്വാസവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചെയ്തതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ
സംഭവദിവസം കുട്ടി കഴിച്ച ഭക്ഷണത്തില്‍ ജിന്നുണ്ടെന്ന വിശ്വാസത്താല്‍ സമീറ തുണികൊണ്ട് കുട്ടിയുടെ വായ അമര്‍ത്തി പിടിച്ചപ്പോള്‍ കുട്ടി ശ്വാസംമുട്ടി മരിച്ചെന്നാണ് പൊലീസ് സംശയിക്കുന്നത്.
Post Your Comments