Latest NewsKeralaNews

ബിജെപി വ്യപാരികൾക്കൊപ്പം: പിന്തുണ പ്രഖ്യാപിച്ച് എം.ടി രമേശ്

മനുഷ്യത്വപരമായി കാണുന്നതിന് പകരം മുഖ്യമന്ത്രി അവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു

കോഴിക്കോട് :  കേരളത്തിലെ വ്യപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാവ് എം ടി രമേശ്. വ്യാപാരി സമൂഹത്തോട് സംസ്ഥാന സർക്കാരിൻ്റെ സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യത്വപരമായി കാണുന്നതിന് പകരം മുഖ്യമന്ത്രി അവരെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിലവിലെ കട അടച്ചിടലിന് ഒരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വ്യാപാരികളുടെ ആവശ്യത്തിനെ ബിജെപി അനുകൂലിക്കുന്നു. വ്യാപാരികളുടെ നാളത്തെ സമരം ഒരു സംഘർഷത്തിലേക്ക് പോകാതെ നോക്കണെന്നും എം ടി രമേശ് വ്യക്തമാക്കി.

Read Also  :  എല്ലാത്തിനും കാരണം അമേരിക്ക: ഒരേസമയം ക്യൂബൻ സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകി സിപിഐഎം

ബിജെപി വ്യപാരികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സിപിഎം സെക്രട്ടറിയെ പോലെയാണ് പെരുമാറുന്നതെന്നും ദുർവാശി വെടിയണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button