KeralaNattuvarthaLatest NewsNewsCrime

മൂവരും ചേര്‍ന്ന് ശാരീരികബന്ധം: പ്രബീഷ് ആഗ്രഹിച്ചത് രണ്ടു കാമുകിമാര്‍ക്കുമൊപ്പം കഴിയാന്‍, എല്ലാം തകർത്തത് രജനി?

കുട്ടനാട്: ആറ് മാസം ഗർഭിണിയായ കാമുകിയെ പുതിയ കാമുകിയുടെ സഹായത്തോടെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പോലീസ് പിടികൂടിയത് നാടകീയമായി. കൊലപാതശേഷം രജനിയുമൊത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. അനിതയുടെ ഫോണ്‍ രേഖ പരിശോധിച്ചാണ് പോലീസ് പ്രബീഷിലേക്ക് എത്തിയത്.

കായംകുളം താമരക്കുളം പമ്പിനു സമീപമുള്ള അഗ്രികള്‍ച്ചറല്‍ ഫാമിലെ ജീവനക്കാരായിരുന്നു അനിതയും പ്രബീഷും. ഇവിടെവെച്ചാണ് ഇവർ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പ്രബീഷിനു വേണ്ടി അനിത ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചിറങ്ങി. ഇതിനിടെ അനിത ഗർഭിണിയായി. ഈ സമയം രജനിയെന്ന യുവതിയുമായും പ്രബീഷ് അടുത്തു. രജനി നേരത്തെ തന്നെ വിവാഹ ബന്ധം വേര്‍പെടുത്തി നില്‍ക്കുകയായിരുന്നു. രണ്ട് കാമുകിമാര്‍ക്കുമൊപ്പം കഴിയാനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനായി അനിതയുടെ ഗർഭം അലസിപ്പിക്കാനും ഇയാൾ ശ്രമിച്ചു. എന്നാൽ, അതിനു സാധിച്ചില്ല.

Also Read:വനിതാമതില്‍ കെട്ടിയവരുടെ നാട്ടില്‍ പെണ്‍കുട്ടികള്‍ ചിറകറ്റ് വീഴുന്നു: ഉപവസിക്കുന്ന ഗവർണർക്ക് പിന്തുണയുമായി വി മുരളീധരൻ

ഗർഭിണിയായതോടെ തന്നെ വിവാഹം ചെയ്യണമെന്ന് അനിത വാശി പിടിച്ചു. രണ്ടുപേരെയും ഒരുമിച്ച് നോക്കാമെന്ന് പ്രബീഷ് പറഞ്ഞു, എന്നാൽ ഇതിനു രജനി തടസം നിന്നു. ആരെങ്കിലും ഒരാൾ മതിയെന്ന് പുതിയ കാമുകി വാശി പിടിച്ചതോടെ ഗർഭിണിയായ അനിതയെ ഒഴുവാക്കാനാണ് പ്രബീഷ് തീരുമാനിച്ചത്. കൊലപാതകം പ്ലാൻ ചെയ്തശേഷം വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചാണ്‌ പ്രബീഷ് അനിതയെ രജനിയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

രജനിയുടെ വീട്ടിൽ വെച്ച് മൂവരും ചേര്‍ന്ന് ശാരീരികബന്ധത്തിലേര്‍പ്പെട്ടു. ഇതിനിടെ പ്രബീഷും രജനിയും ചേര്‍ന്ന് അനിതയുടെ കഴുത്തുഞെരിച്ചു. പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു പോലീസ് വ്യക്തമാക്കുന്നത്. മരിച്ചുവെന്ന് കരുതി ചെറിയ ഫൈബര്‍ വള്ളത്തില്‍ കയറ്റി വീടിനു 100 മീറ്റര്‍ അകലെയുള്ള ആറ്റില്‍ തള്ളാന്‍ കൊണ്ടുപോയി. വള്ളം തുഴഞ്ഞത് രജനിയാണ്. ഉദ്ദേശിച്ച സ്ഥലത്ത് എത്തുന്നതിനു മുൻപേ അനിതയുടെ ശരീരം വെള്ളത്തിലേക്ക് മറിഞ്ഞു. ഇതോടെ ഇരുവരും ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. വെള്ളത്തില്‍ വീണശേഷമാണ് അനിത മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button