Latest NewsIndiaNews

രാജ്യത്തെ ആദ്യ രാജ്യാന്തര റെയില്‍വെ സ്‌റ്റേഷനും അതിന് മുകളിലായി നിര്‍മിച്ച ആഢംബര ഹോട്ടലും : ഗുജറാത്തിനെ കണ്ടു പഠിക്കണം

അഹമ്മദാബാദ് : രാജ്യാന്തര നിലവാരമുള്ള രാജ്യത്തെ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഗുജറാത്തിലൊരുങ്ങി. എടുത്തു പറയേണ്ട ഒരു സവിശേഷത റെയില്‍വേ സ്റ്റേഷന് മുകളിലായി നിര്‍മിച്ച പഞ്ചനക്ഷത്ര ഹോട്ടലാണ്. 790 കോടി രൂപ ചെലവഴിച്ചാണ് റെയില്‍വേ സ്റ്റേഷനും ആഡംബര ഹോട്ടലും നിര്‍മ്മിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനും അതിനു മുകളിലായി നിര്‍മിച്ച പഞ്ചനക്ഷത്ര ഹോട്ടല്‍ കോംപ്ലക്‌സും പ്രധാനമന്ത്രി നരേന്ദ്ര മോദി 16ന് നാടിനു സമര്‍പ്പിക്കും. ഗുജറാത്തിലെ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനാണു പൊതു പങ്കാളിത്തത്തോടെ മുഖം മിനുക്കിയത്. റെയില്‍വേ സ്റ്റേഷനു മുകളില്‍ 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണു സ്ഥാപിച്ചിരിക്കുന്നത്.

Read Also : കേരള വികസനത്തിന് ഊന്നല്‍ നല്‍കി കേന്ദ്രം, ഭാരത് മാലാ പ്രോജക്ടില്‍ വരുന്നത് 11 അത്യാധുനിക റോഡുകള്‍

സ്റ്റേഷനു സമീപമുള്ള മഹാത്മ മന്ദിര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സമ്മേളനങ്ങള്‍ക്കും മറ്റും വരുന്നവരെ ലക്ഷ്യമിട്ടാണു ഹോട്ടല്‍ സ്ഥാപിച്ചത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഗാന്ധിനഗര്‍ റെയില്‍വേ ആന്‍ഡ് അര്‍ബന്‍ ഡവലപ്‌മെന്റ് കമ്പനിയുമായി (ഗരുഡ്) സഹകരിച്ചാണ് ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ഐആര്‍എസ്ഡിസി) പദ്ധതി നടപ്പാക്കിയത്. 11 നിലകളുള്ള 2 ടവറുകളും 9 നിലകളുള്ള ഒരു ടവറുമാണു ഹോട്ടല്‍ കോംപ്ലക്‌സിന്റെ ഭാഗമായി നിര്‍മിച്ചിരിക്കുന്നത്. ലീല ഗ്രൂപ്പിന്റെയാണു ഹോട്ടല്‍

2017 ജനുവരിയില്‍ പ്രധാനമന്ത്രി മോദി തന്നെയാണു പദ്ധതിക്കു തറക്കില്ലിട്ടത്. റെയില്‍വേ സ്റ്റേഷന്‍ നവീകരണത്തിന് 254 കോടി രൂപ ചെലവായി. ഐആര്‍എസ്ഡിസിയാണു പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ഭോപ്പാലിലെ ഹബീബ്ഗഞ്ച് സ്റ്റേഷന്‍ വികസനവും അവസാന ഘട്ടത്തിലാണ്. ഡല്‍ഹി ആനന്ദ് വിഹാര്‍, ചണ്ഡിഗഡ് സ്റ്റേഷനുകളും സമാന രീതിയില്‍ നവീകരിക്കുന്നുണ്ട്

സ്റ്റേഷന്‍ നവീകരണത്തിനു കേരളത്തില്‍നിന്നും വിവിധ സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പദ്ധതികളൊന്നും മുന്നോട്ടു പോയിട്ടില്ല. കോഴിക്കോട് റെയില്‍വേ സ്റ്റേഷനാണു കേരളത്തില്‍നിന്ന് ആദ്യമായി ഇത്തരത്തില്‍ വികസിപ്പിക്കാന്‍ നടപടി ആരംഭിച്ചത്. എന്നാല്‍ യൂണിയനുകളുടെ എതിര്‍പ്പും സമരവും മൂലം പദ്ധതി മുന്നോട്ടു പോയിട്ടില്ല. റെയില്‍വേ ഭൂമി സ്വകാര്യ കമ്പനികള്‍ക്കു ലീസിനു കൊടുക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

shortlink

Related Articles

Post Your Comments

Related Articles


Back to top button