Latest NewsNewsFootballSports

അരങ്ങേറ്റം പിഴച്ചു: ഒക്കോൻക്വോയുടെ പിഴവിൽ ആഴ്സണലിന് തോൽവി

ലണ്ടൻ: ഫുട്ബോളിൽ ഗോൾ കീപ്പറുടെ സ്ഥാനം അതിനിർണായകമെന്ന് എല്ലാ ഫുട്ബോൾ ആരാധകർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലിന്റെ യുവ ഗോൾ കീപ്പർ ആർതർ ഒക്കോൻക്വോയ്ക്ക് അരങ്ങേറ്റത്തിൽ പിണഞ്ഞ അബദ്ധമാണ് ഫുട്ബോൾ ആരാധകരെ അമ്പരിപ്പിക്കുന്നത്. സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിലാണ് ഒക്കോൻക്വോയ്ക്ക് അബദ്ധം പിണഞ്ഞത്.

ഇന്നലെ നടന്ന പരിശീലന മത്സരത്തിൽ സ്കോട്ടിഷ് ക്ലബ് ഹിബ്സിനെതിരെ വല കാക്കാൻ പുതുമുഖ താരം ഒക്കോൻക്വോയെ ആഴ്സണൽ നിയോഗിച്ചു. എന്നാൽ കളിയുടെ 21-ാം മിനിറ്റിൽ ഒക്കോൻക്വോ ആ പിഴവ് സംഭവിച്ചു. ഒരു ബാക്ക് പാസ് ഹാഫ് വോളിയിലൂടെ ക്ലിയർ ചെയ്യാനുള്ള ഒക്കോൻക്വോയുടെ ശ്രമം പാളി. ഒക്കോൻക്വോയുടെ ബൂട്ടിൽ സ്പർശിക്കാതെ പന്ത് അകന്നുപോയി. അവസരം മുതലെടുത്ത ഹിബ്സ് താരം മാർട്ടിൻ ബോയൽ ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്തടിച്ചുകയറ്റി.

Read Also:- തന്റെ ഇഷ്ട മോഹൻലാൽ ചിത്രത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ്

മത്സരത്തിൽ ആഴ്സണൽ 2-1ന് തോൽവി വഴങ്ങുകയും ചെയ്തു. അണ്ടർ 9 മുതൽ ആഴ്സണലിനൊപ്പം പരിശീലിക്കുന്ന താരമാണ് ഒക്കോൻക്വോ. കഴിഞ്ഞ സീസണിൽ തുടർച്ചയായി ഫസ്റ്റ് ടീമിനൊപ്പം പരിശീലിപ്പിച്ച ഒക്കോൻക്വോ മികവു കാട്ടിയിരുന്നു. തുടർന്നാണ് താരത്തിന് ആഴ്സണൽ അരങ്ങേറ്റത്തിന് അവസരം ഒരുക്കിയത്.

shortlink

Related Articles

Post Your Comments


Back to top button