ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎ 17 ശതമാനത്തിൽ നിന്നും 28 ശതമാനമായാണ് ഉയർത്തിയത്.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് സർക്കാരിനുണ്ടാകുന്ന അധികബാധ്യത കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിഎ, ഡിആർ വർധന കഴിഞ്ഞ വർഷമാണ് സർക്കാർ മരവിപ്പിച്ചത്. മൂന്നുഗഡു ഡിഎ ആണ് ബാക്കിയുള്ളത്. 2020 ജനുവരി ഒന്നു മുതൽ 2020 ജൂൺ 30 വരെയുള്ള നാല് ശതമാനവും 2020 ജൂലായ് ഒന്നു മുതൽ 2020 ഡിസംബർ ഒന്നു വരെയുള്ള നാല് ശതമാനവും 2021 ജനുവരി ഒന്നു മുതൽ 2021 ജൂൺ 30 വരെയുള്ള നാലു ശതമാനവുമാണ് ഇനി നൽകാനുള്ളത്.
Read Also: നാഡീസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം: അമേരിക്കൻ വാക്‌സിനെതിരെ മുന്നറിയിപ്പുമായി എഫ്.ഡി.എ
Post Your Comments