വാഷിംഗ്ടൺ : കോവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നതിനിടെ ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. വാക്‌സിൻ സ്വീകരിച്ച നിരവധി പേർക്ക് ഗില്ലൻ ബാരെ സിൻഡ്രോം റിപ്പോർട്ട് ചെയ്തതായിട്ടാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
12.8 ദശലക്ഷം ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾ നൽകിയതിൽ നൂറോളം പേർക്ക് ജിബിഎസ് കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. സ്വയം പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട വളരെ അപൂർവ്വമായ രോഗമാണിത്. കോവിഡിനെ കൊല്ലാനുള്ള ശ്രമത്തിൽ, രോഗപ്രതിരോധ ശേഷി ആകസ്മികമായി പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കാൻ തുടങ്ങുന്നു.
Read Also : അനിയന്ത്രിതമായ ദ്വേഷ്യം നിയന്ത്രിക്കാന്‍ ഇതാ ചില വഴികള്‍
ചർമത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു എന്നതാണ് ഇതിന്റെ ആദ്യ ലക്ഷണം. തുടർന്ന് പേശികളുടെ ബലഹീനത, വേദന എന്നിവയും പക്ഷാഘാതവും അനുഭവപ്പെടും. കൈകാലുകൾക്ക് ബലഹീനതയോ തരിപ്പോ അസ്വസ്ഥതകളോ അനുഭവപ്പെടുന്നവർ ഉടനെ വൈദ്യസഹായം തേടണമെന്നും ഇവർ നിർദേശിക്കുന്നു.
Post Your Comments