ചെന്നൈ: ആഡംബര വാഹനത്തിന്റെ ടാക്സ് ഒഴിവാക്കി തരണമെന്ന് ആവശ്യപ്പെട്ട് തമിഴ് നടൻ വിജയ് സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി താരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. വിജയ്ക്ക് മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി കസ്തൂരി ശങ്കര്‍ രംഗത്ത് വന്നു. സിനിമകളിൽ അഴിമതിക്കെതിരെ ശക്തമായി വാദിക്കുകയും യഥാർത്ഥ ജീവിതത്തിൽ അത് ചെയ്യാതെ വരികയും ചെയ്യുന്നത് ശരിയല്ലെന്നാണ് കസ്തൂരി പറയുന്നത്.
‘വിജയ് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ അഴിമതിക്ക് എതിരെയുള്ളതാണ്. അത്തരം വേഷങ്ങളിലൂടെയാണ് ആരാധകരുണ്ടായതും. ടാക്‌സ് വെട്ടിപ്പ് നടത്തിയത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. തന്റെ സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്ന ലക്ഷക്കണക്കിന് ആരാധകരെ വിജയ് ഓര്‍ക്കണമായിരുന്നു. അവര്‍ ടിക്കറ്റ് എടുക്കുന്നതുകൊണ്ടും സിനിമ കാണുന്നതുകൊണ്ടുമാണ് താരത്തിന് ആഡംബര കാര്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഓര്‍ക്കാമായിരുന്നു.’–കസ്തൂരി ട്വീറ്റിലൂടെ വ്യക്തമാക്കി.
Also Read:‘എന്തൊക്കെ ചോദിച്ചെന്ന് അവർക്കുമറിയില്ല, എനിക്കുമറിയില്ല’- ചോദ്യം ചെയ്യലിന് ശേഷം കെ. സുരേന്ദ്രൻ
2012 ലാണ് വിജയ് ഇംഗ്ലണ്ടില്‍ നിന്നും റോള്‍സ് റോയ്‌സിന്റെ ഗോസ്റ്റ് സീരിസില്‍പ്പെട്ട കാര്‍ ഇറക്കുമതി ചെയ്തത്. ഒമ്പത് കോടിയോളം രൂപ മുതല്‍ മുടക്കുള്ള കാറിന് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയാണ് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തള്ളിയത്. കൂടാതെ താരത്തിന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
സിനിമയിലെ സൂപ്പര്‍താരങ്ങള്‍ ജീവിതത്തില്‍ വെറും റീല്‍ ഹീറോയാകരുത് എന്നും സമൂഹത്തിലെ തിന്മകള്‍ക്കെതിരെ പോരാടുന്ന നായകന്മാരെ അവതരിപ്പിക്കുന്ന നടന്‍മാര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ സാധിക്കുകയില്ലെന്നും ജസ്റ്റിസ് സുബ്രഹ്‌മണ്യം അധ്യക്ഷനാകുന്ന ബെഞ്ച് അറിയിച്ചു.
Post Your Comments