Latest NewsFootballNewsSports

ഖത്തർ ലോകകപ്പിനൊരുങ്ങുന്ന അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടി: സൂപ്പർ താരങ്ങൾ പുറത്ത്

ദോഹ: ഖത്തർ ലോകകപ്പിനൊരുങ്ങുന്ന അർജന്‍റീനയ്ക്ക് കനത്ത തിരിച്ചടി. അര്‍ജന്‍റീനയുടെ ജോക്വിൻ കൊറേയ, നിക്കോളസ് ഗോണ്‍സാലസ് എന്നിവർ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കി. പരിക്കിൽ നിന്ന് മുക്തരാകാത്തതാണ് ഇരുവരെയും 26 അംഗ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം. ഇന്‍റര്‍മിലാന്‍ താരമായ ജോക്വിന്‍ കൊറേയയക്ക് കാല്‍മുട്ടിനേറ്റ പരിക്കാണ് വില്ലനായത്.

ഇരുവർക്കും പകരം അത്‍ലറ്റികോ മാഡ്രിഡിന്‍റെ എയ്ഞ്ചൽ കൊറെയ, തിയാഗോ അൽമാഡ എന്നിവരെ അര്‍ജന്‍റീനയുടെ 26 അംഗ ടീമിൽ ഉൾപ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡിനായി കളിക്കുന്ന കൗമാര താരം അലന്‍ജാന്‍ഡ്രോ ഗെര്‍ണാച്ചോ ടീമിലെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അറ്റ്‌ലാന്‍റ യുണൈറ്റഡിന്‍റെ പരിചയ സമ്പന്നനായ അറ്റാക്കിംഗ് മിഡ്‌ഫീല്‍ഡര്‍ തിയാഗോ അല്‍മാഡയെ ടീമിൽ ഉൾപ്പെടുത്താൻ പരിശീലകൻ ലിയോണൽ സ്കലോണി തീരുമാനിക്കുകയായിരുന്നു.

മേജര്‍ സോക്കര്‍ ലീഗില്‍ അറ്റ്‌ലാന്‍റ യുണൈറ്റഡിനായി സീസണില്‍ മിന്നുന്ന ഫോമിലാണ് 21കാരനായ അല്‍മാഡ. ഈ സീസണില്‍ കളിച്ച 29 മത്സരങ്ങളില്‍ കളിച്ച അല്‍മാഡ ടീമിനായി ആറ് ഗോളുകളും 12 അസിസ്റ്റുകളും നേടിയിട്ടുണ്ട്. സീസണിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും അള്‍മാഡക്കായിരുന്നു.

Read Also:- എനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്: വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷൈജു

അത്‌ലറ്റിക്കോ മാഡ്രിഡ് താരമായ 27കാരനായ കൊറേയ സീസണില്‍ 21 മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷ കോപ അമേരിക്ക കിരീടം നേടിയ അര്‍ജന്‍റീന ടീമിലും കൊറേയ കളിച്ചിരുന്നു. ലോകകപ്പിന് മുമ്പ് യുഎഇക്കെതിരെ നടന്ന പരിശീലന മത്സരത്തിനുശേഷം ടീമില്‍ ഇനിയും മാറ്റം വരാമെന്ന് അര്‍ജന്‍റീന പരിശീലകന്‍ ലിയോണല്‍ സ്കലോണി സൂചിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button