കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ കിരീടം ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിലും പുതിയ പരിശീലകന് കീഴിലാണ് ഇറങ്ങുന്നത്. സെർബിയക്കാരനായ ഇവാൻ വുകോമനോവിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകൻ. എളുപ്പം എല്ലാം മാറ്റാമെന്ന് താൻ കരുതുന്നില്ലെന്നും എന്നാൽ വ്യക്തമായ പ്ലാനോടെ ടീമിനെ ശക്തിപ്പെടുത്താൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ഇവാൻ പറഞ്ഞു.
‘ഒറ്റ രാത്രികൊണ്ട് ഫുട്ബോളിൽ എല്ലാം മാറിമറിയില്ല. ആധുനിക ഫുട്ബോളിൽ സ്ഥിരത പുലർത്തുക എന്നതാണ് പ്രധാനം. ഒറ്റ സീസൺ കൊണ്ട് എല്ലാ കാര്യങ്ങളും ശരിയാക്കാൻ പറ്റില്ല. വലിയ കാര്യങ്ങൾ നേടണമെങ്കിൽ കൃത്യതയോടെയും സ്ഥിരതയോടെയും ബുദ്ധിപരമായും അധ്വാനിക്കണം.’
Read Also:- ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് പരിഹാരം ‘ജീരക വെള്ളം’
‘ആദ്യ സീസണിൽ ക്ലബ് അടിമുടി മാറുമെന്ന് ഞാൻ പറയുന്നില്ല. പക്ഷെ കോവിഡിന് ശേഷം കൊച്ചിയിൽ കളിക്കുന്ന സാഹചര്യത്തിൽ എതിരാളികൾക്ക് തോൽപ്പിക്കാൻ കഴിയാത്ത ടീമായി ബ്ലാസ്റ്റേഴ്‌സ് മാറണമെന്നാണ് എന്റെ ആഗ്രഹം. ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് എല്ലാവരും തിരിച്ചറിയണം’ ഇവാൻ പറഞ്ഞു.
Post Your Comments