Latest NewsNewsIndiaCrime

കുടുംബത്തെ നശിപ്പിക്കുന്നതിനായി മന്ത്രവാദമെന്നു സംശയം: അയല്‍വാസിയുടെ തല യുവാവ് അറുത്തെടുത്തു

തിങ്കളാഴ്ച വൈകീട്ട് മഴുവുമായി മാധവ് വീട്ടിലെത്തിയ ശേഷം അയാളെ വെട്ടിക്കൊല്ലുകയായിരുന്നു

റായ്പൂര്‍: വഴക്കിനെ തുടർന്ന് അയല്‍വാസിയുടെ അറുത്തെടുത്ത് യുവാവ്. ചത്തീസ്ഗഢിലെ ഗരിയബാന്‍ഡ് ജില്ലയിലാണ് സംഭവം. അറുത്തെടുത്ത തലയുമായി യുവാവ് 20 കിലോമീറ്റര്‍ നടന്നുവെന്നും റിപ്പോർട്ട്.

യുവാവായ മാധവ് ഗോണ്ടാണ് അയല്‍വാസിയായ കരണ്‍ സിങിന്റെ തല മഴു കൊണ്ട് അറുത്തെടുത്തത്. കരണ്‍സിങ് തന്റെ കുടുംബത്തെ നശിപ്പിക്കുന്നതിനായി മന്ത്രവാദം നടത്തുകയും വീട്ടുകാരെ രോഗിയാക്കുന്നതായും മാധവ് സംശയിക്കുന്നുണ്ട്. ഇതിന്റെ പേരിൽ കഴിഞ്ഞകുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു.

read also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി

തിങ്കളാഴ്ച വൈകീട്ട് മഴുവുമായി മാധവ് കരണ്‍സിങിന്റെ വീട്ടിലെത്തിയ ശേഷം അയാളെ വെട്ടിക്കൊല്ലുകയായിരുന്നു. പിന്നീട് തലവെട്ടിയെടുത്തശേഷം കിലോമീറ്ററുകള്‍ നടക്കുകയും താന്‍ ചെയ്തത് ധീരമായ പ്രവര്‍ത്തിയാണെന്ന് ഇയാള്‍ ജനങ്ങളോട് പറയുകയും ചെയ്തു. അറുത്തെടുത്ത തലയുമായി ഇയാള്‍ നടക്കുന്നതിന്റെ വീഡിയോയും ദൃശ്യങ്ങളും നാട്ടുകാര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇയാളെ വീട്ടിലെത്തി അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button