ഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യതാ മുന്നറിയിപ്പിനെ അവഗണിച്ച് തള്ളരുതെന്ന നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിദഗ്ധരുടെ മുന്നറിയിപ്പ് ജനങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സ്ഥിരം മുന്നറിയിപ്പ് പോലെ കോവിഡ് മുന്നറിയിപ്പിനെ അവഗണിക്കരുതെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
‘രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലാഘവത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. കോവിഡ് രാജ്യത്ത് എത്തിയപ്പോള്‍ മുതല്‍ ആള്‍ക്കൂട്ടം ഒഴിവാക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നതാണ്. ആള്‍ക്കൂട്ടം വര്‍ധിച്ചാല്‍ എന്താണ് സംഭവിക്കുകയെന്ന് ആദ്യ രണ്ട് തരംഗങ്ങളില്‍ നിന്ന് നമുക്ക് വ്യക്തമായതാണ്. ആരോഗ്യ മന്ത്രാലയം വക്താവ് പറഞ്ഞു.
Post Your Comments