കൊച്ചി: വാക്സിൻ ചലഞ്ചിന് സർക്കാരിന്റെ നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. മുന്‍ കെ.എസ്.ഇ.ബി ജീവനക്കാരായ രണ്ട് പേരുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പിടിച്ചെടുത്ത തുക ഇവര്‍ക്ക് തിരിച്ച് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പെന്‍ഷന്‍ തുകയില്‍ നിന്ന് വാക്സിൻ ചലഞ്ചിനായി അനുവാദമില്ലാതെ പണം ഈടാക്കിയെന്നാണ് പരാതിക്കാർ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
അതേസമയം, പരാതിക്കാരുടെ അസോസിയേഷന്റെ അനുമതിയോടെയാണ് വാക്സിൻ ചലഞ്ചിനായി പണം പിടിച്ചത് എന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. നിയമപരമായ പിന്‍ബലമില്ലാതെ ഇങ്ങനെ പണം പിടിക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി അനുവാദമില്ലാതെ പിടിച്ചെടുത്ത പണം രണ്ടാഴ്ചയ്ക്കകം പരാതിക്കാരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും നിര്‍ദേശിച്ചു.
Post Your Comments