ഡെഹ്‌റാഡൂൺ: ഈ വർഷത്തെ കൻവർ യാത്രയ്ക്ക് അനുമതി നിഷേധിച്ച് ഉത്തരാഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്. കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം അതിവേഗത്തിൽ വ്യാപിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം.
Read Also: ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്: രാജസ്ഥാൻ അതിർത്തി മേഖലകളിൽ കർശന നിയന്ത്രണം
കൻവർ യാത്രയ്ക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിരുന്നു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസും സർക്കാർ കൻവർ യാത്ര റദ്ദാക്കിയിരുന്നു. ജൂലായ് 25 മുതൽ ഓഗസ്റ്റ് മാസം ആദ്യ ആഴ്ചവരെയാണ് കൻവർ യാത്ര നടത്തുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഡൽഹി, ഹിമാചൽ പ്രദേശ് എന്നിവടങ്ങളിൽ നിന്നുള്ള കോടികണക്കിനു ശിവഭക്തർ ഹരിദ്വാറിൽ സംഗമിക്കും. ഇവിടെ ഗംഗാനദിയിൽനിന്നു ശേഖരിക്കുന്ന വെള്ളം കലശങ്ങളിൽ സംഭരിച്ച ശേഷം പിന്നീട് ഇവ വീടുകളിലെയോ അമ്പലങ്ങളിലെയോ ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്നതാണ് രീതി.
Post Your Comments