KeralaLatest NewsNews

തട്ടമിട്ട കാക്ക, ഇങ്ങനെയുള്ള ഞരമ്പുരോഗികളാണ് സമൂഹത്തിനു ആപത്ത്: ഉസ്താദിനെ വിമർശിച്ച സുനിത ദേവദാസിന് പൊങ്കാല

കാനഡ: പ്രമുഖ ഇസ്‌ലാം മതപണ്ഡിതന്മാരെ അധിക്ഷേപിച്ചുകൊണ്ടുള്ള ആക്ടിവിസ്റ്റും ഇടതു അനുകൂലിയുമായ സുനിത ദേവദാസിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വൈറലാകുന്നത്. ഉസ്താദ് അലിയാർ അൽ ഖാസിമിയെ പോലെയുള്ള ഉസ്താദുമാർക്കെതിരെ കേസെടുക്കണമെന്നായിരുന്നു സുനിത ദേവദാസ് ഒരു വീഡിയോയിൽ പറഞ്ഞത്. ഇതിനു ഉസ്താദ് തന്നെ മറുപടി നൽകിയിരുന്നു. എന്ത് തെറ്റിനാണ് തന്നെ അറസ്റ്റ് ചെയ്യേണ്ടതെന്ന് അലിയാർ ഉസ്താദ് മറുപടി വീഡിയോയിൽ ചോദിച്ചു.

Also Read:രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ തക്കാളി

കാലത്തിനനുസരിച്ച് വളരാൻ കഴിയാത്ത ഇവർക്കൊക്കെ മിണ്ടാതെ വീട്ടിലിരിക്കുന്നതല്ലേ നല്ലതെന്ന ചോദ്യത്തിന് ‘വീട്ടിലിരുന്ന് തന്നെയാണ് പ്രഭാഷണം നടത്തിയതെന്ന്’ ഉസ്താദ് മറുപടി നൽകുന്നു. അലിയാർ ഉസ്താദിനെ പോലെയുള്ളവരുടെ സ്ത്രീവിരുദ്ധമായ പ്രസംഗത്തെ നിയമം മൂലം നിരോധിക്കണമെന്നാണ് സുനിത ദേവദാസ് പറയുന്നത്. നാടുനീളെ മൈക്ക് കെട്ടി ഇവർ വൃത്തികേട്‌ വിളിച്ചുപറയുന്നുവെന്നും ഇത്രയും വിവരം കെട്ട മനുഷ്യർ പറയുന്നതൊക്കെ കേൾക്കാൻ ഇന്നും ആളുകൾ ഉണ്ടെന്നതാണ് ആശ്ചര്യമെന്നും സുനിത വീഡിയോയിൽ ആരോപിച്ചു.

‘വൃത്തികേട് പറയാൻ തോന്നുമ്പോഴും ചെയ്യാൻ തോന്നുമ്പോഴും സ്വന്തം മകളെ ആ സ്ഥാനത്ത് സങ്കല്പിച്ചാൽ തീരാവുന്ന ലൈംഗിക ദാരിദ്ര്യം മാത്രമേ ഏത് തട്ടമിട്ട കാക്കയ്ക്കും ഉള്ളു എന്നതാണ് എന്റെ ഒരു ഇത്. ഇങ്ങനെയുള്ള ഞരമ്പുരോഗികളാണ് സമൂഹത്തിനു ആപത്ത്. ഉസ്താദിന്റെ സംസാരം കേട്ടിട്ട് അറപ്പ് തോന്നുന്നില്ലേ?’ എന്നായിരുന്നു സുനിത ദേവദാസ് വീഡിയോയിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചത്.

Also Read:ഇനി രണ്ടു നാളുകൾ: ഒടിടി കീഴടക്കാൻ ഫഹദിന്റെ മാലിക് റിലീസിനൊരുങ്ങുന്നു

സുനിതയുടെ വീഡിയോ വൈറൽ ആയതോടെ നിരവധി ആളുകളാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സുനിതയ്ക്ക് മറുപടിയുമായി രാഷ്ട്രീയ നിരീക്ഷകനും വ്‌ളോഗറുമായ അർജുൻ മാധവൻ അടക്കമുള്ളവർ രംഗത്ത് വന്നു. മതവിമർശനം നടത്തിയതോടെ സുനിത ഒരു രാത്രികൊണ്ട് സംഘിയായി മാറിയിരിക്കുകയാണ്. സുനിതയെ പിന്തുണച്ചുകൊണ്ടിരുന്ന കമ്മ്യൂണിസ്റ്റുകാരെ വിഷയത്തിൽ കാണാനേയില്ലെന്ന് അർജുൻ ചൂണ്ടിക്കാണിക്കുന്നു. സുനിതയുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും കൈയ്യടിച്ചിരുന്നവർ തന്നെ മതവിമർശന വീഡിയോ ചെയ്തതോടെ സുനിതയ്ക്ക് നേരെ സൈബർ ആക്രമണവുമായി രംഗത്ത് വന്നിരിക്കുകയാണെന്നും അർജുൻ തന്റെ വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button