കൊച്ചി: കാക്കനാട് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കുന്ന എക്സിബിഷന് കം ട്രേഡ് സെന്റര്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയില്‍ കണ്വെന്ഷന് സെന്ററുമുണ്ട്. വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നാണിത്. കേരളത്തിലെ എം.എസ്.എം.ഇകള്‍ക്കും മറ്റ് വ്യവസായങ്ങള്‍ക്കും പരമ്പരാഗത മേഖലയ്ക്കും കാര്‍ഷികമേഖലയ്ക്കും പുത്തനുണര്‍വേകാന്‍ സെന്ററിന് കഴിയുമെന്നാണ് പ്രതീക്ഷ.
’15 ഏക്കറിലാണ് ട്രേഡ് സെന്റര്‍. 30 കോടി രൂപയാണ് ചെലവ്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉള്‍പ്പെടുത്തി പ്രദര്‍ശനവും വിപണനമേളയും സംഘടിപ്പിക്കുന്നതിന് വാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാനാവും. ദേശീയ, അന്തര്‍ദേശീയതല ശ്രദ്ധ നേടാനും ഉത്പന്നങ്ങള്‍ക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രൊമോഷന് ഓര്‍ഗനൈസേഷന്റെ ഡല്‍ഹിയിലെ പ്രദര്‍ശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചി സെന്ററും. റീട്ടെയില്‍ വ്യാപാരികളെക്കൂടി വാണിജ്യ മിഷന്റെ പരിധിയില്‍ കൊണ്ടുവരും’- മന്ത്രി പറഞ്ഞു.
Post Your Comments