ചെന്നൈ: ഭിന്നശേഷിക്കാര്‍ സമര്‍പ്പിക്കുന്ന തെളിവുകള്‍ക്ക് പൂര്‍ണ സാധുതയുണ്ടെന്ന് മദ്രാസ് ഹൈക്കോടതി. സാധാരണ വ്യക്തികളും ഭിന്നശേഷിക്കാരും ഹാജരാക്കുന്ന തെളിവുകള്‍ക്ക് ഒരേ മൂല്യമാണുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി. അന്ധയായ യുവതിയെ പീഡിപ്പിച്ച കേസില്‍ വിധിച്ച 7 വര്‍ഷത്തെ തടവിനെതിരെ ഓട്ടോ ഡ്രൈവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Also Read: കൈനകരിയില്‍ ആറ്റില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മരണം കൊലപാതകം: കാമുകനുൾപ്പെടെ രണ്ടുപേർ കസ്റ്റഡിയില്‍
ഭിന്നശേഷിയുള്ളവര്‍ കോടതികളില്‍ സമര്‍പ്പിക്കുന്ന തെളിവുകള്‍ക്കെതിരെ വിവേചനം പാടില്ലെന്നും വിവേചനം കാണിച്ചാല്‍ അത് തുല്യതയെന്ന ഒരു വ്യക്തിയുടെ അവകാശത്തിനെതിരാകുമെന്നും കോടതി പറഞ്ഞു. പീഡനത്തിന് ഇരയായ യുവതി അന്ധയായതിനാല്‍ അവര്‍ പ്രതിയെ കണ്ടിട്ടില്ലെന്നും അതിനാല്‍ തെളിവുകള്‍ നിലനില്‍ക്കില്ലെന്നും പ്രതി ഭാഗം വാദിച്ചു. എന്നാല്‍, യുവതി സമര്‍പ്പിച്ച പരാതിയും തെളിവുകളും തെളിച്ചമുള്ളവയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതി ഭാഗത്തിന്റെ വാദം തള്ളുകയും ചെയ്തു.
Post Your Comments