Latest NewsIndiaNews

നടൻ വിജയ്ക്ക് പിഴ: സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആകരുതെന്ന് കോടതിയുടെ വിമർശനം

2012-ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവ് തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്

ചെന്നൈ : ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവ് വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. ഇത് രണ്ടാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു.

സിനിമയിലെ സൂപ്പർ ഹീറോ വെറും ‘റീൽ ഹീറോ’ ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധകർക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യത്തിന്റെ ഉത്തരവിൽ പറയുന്നു.

Read Also  :  നക്ഷത്രം പൊലീസ് യൂണിഫോമിലേത് അല്ല, ചെഗുവേര തൊപ്പിയിലേത്: കസ്റ്റംസിനോട് മുഹമ്മദ് ഷാഫി, കൊടി സുനിയെ ചോദ്യം ചെയ്യും

2012-ല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്ത റോള്‍സ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്‌സില്‍ ഇളവ് തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button