CricketLatest NewsNewsSports

ഇന്ത്യയുടെ കന്നി ലോകകപ്പ് ഹീറോ യശ്പാൽ ശർമ്മ അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ കന്നി ക്രിക്കറ്റ് ലോക കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച മുൻ താരം യശ്പാൽ ശർമ്മ അന്തരിച്ചു. 66 വയസായിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്ന് ഡൽഹിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മധ്യനിര ബാറ്റ്സ്മാനായ യശ്പാൽ ശർമ്മ 1983ലെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിന്റെ ഭാഗമായതിലൂടെയാണ് ഏറെ ശ്രദ്ധനേടുന്നത്.

1983ലെ ലോകകപ്പിൽ കപിൽ ദേവ് കഴിഞ്ഞാൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സ്കോർ ചെയ്ത താരം യശ്പാൽ ശർമ്മയായിരുന്നു. എട്ട് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ 240 റൺസ് അദ്ദേഹം സ്കോർ ചെയ്തു.

Read Also:- പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരം ബാറ്റ്സ്മാനല്ല ബോളറാണ്: വെളിപ്പെടുത്തലുമായി അക്തർ

1979ലെ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറിയ യശ്പാൽ ശർമ്മ 37 മത്സരങ്ങളിൽ പാഡ് കെട്ടി. 33.45 ആവറേജിൽ 1606 റൺസാണ് താരത്തിന്റെ കരിയറിലെ സമ്പാദ്യം. 42 ഏകദിനങ്ങളിൽ നിന്ന് 883 റൺസും യശ്പാൽ ശർമ്മ ഇന്ത്യക്കായി നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button