Latest NewsNewsIndiaWomenLife StyleSex & Relationships

‘ഇന്ത്യക്കാർ സെക്സിനെ കുറിച്ച് സംസാരിക്കില്ല, അതുകൊണ്ട് ഞാനവരെ സഹായിക്കുന്നു’: പല്ലവി ബാൺവാൾ

'എന്റെ മാതാപിതാക്കളുടെ വിവാഹത്തിന്റെ തുടക്കത്തിൽ, ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഒരു പുരുഷനോട് എന്റെ അമ്മയ്ക്ക് അഗാധമായ ആകർഷണം തോന്നി. പിന്നീട് കുറ്റബോധമായി'

ന്യൂഡൽഹി: ‘ഇന്ത്യയിലെ പല സ്കൂളുകളും കുട്ടികൾക്ക് ആവശ്യമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നില്ല. ഇത് മൂലം ലൈംഗികതയെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും കുട്ടികളോട് അവരുടെ മാതാപിതാക്കൾക്ക് സംസാരിക്കേണ്ടി വരുന്നു. എന്നാൽ പലപ്പോഴും കുട്ടികളോട് എങ്ങനെയാണ് ഇക്കാര്യങ്ങൾ പറഞ്ഞു മനസിലാക്കേണ്ടതെന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് വ്യക്തതയില്ല’- പ്രശസ്ത സെക്സോളജിസ്റ്റ് പല്ലവി ബാൺവാളിന്റെ വാക്കുകളാണിത്. യാഥാസ്ഥിതിക ചുറ്റുപാടിൽ വളർന്നുവന്ന തന്‍റെ അനുഭവം തന്നെയാണ് തന്നെ ഒരു സെക്സോളജിസ്റ്റാക്കി മാറ്റിയതെന്ന് പല്ലവി ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു. പല്ലവി പറയുന്നതിങ്ങനെ:

സ്വന്തം മാതാപിതാക്കൾ തമ്മിലുള്ള വിവാഹബന്ധമാണ് ജീവിതത്തിൽ തന്നെ ആദ്യമായി സ്വാധീനിച്ചത്. വർഷങ്ങളായി എന്റെ മാതാപിതാക്കളുടെ വിവാഹത്തെക്കുറിച്ച് കിംവദന്തികൾ പരക്കുന്നുണ്ടായായിരുന്നു. എനിക്ക് എട്ട് വയസ്സുള്ളപ്പോൾ മുതൽ ഇതിനെ കുറിച്ച് ഉള്ള ചോദ്യങ്ങൾ ഞാനും നേരിട്ട് തുടങ്ങി. പാർട്ടികളിൽ, കുടുംബത്തിലെ ചടങ്ങുകളിൽ ഒക്കെ പങ്കെടുക്കുമ്പോൾ പലരും ചോദ്യശരങ്ങളാൽ എന്നെ ബുദ്ധിമുട്ടിച്ചിരുന്നു.

‘മാതാപിതാക്കൾ ഇപ്പോഴും ഒരു മുറി പങ്കിടുന്നുണ്ടോ?’

‘അവർ വഴക്ക് കൂടുന്നത് കേട്ടിട്ടുണ്ടോ?’

‘നിങ്ങൾ എപ്പോഴെങ്കിലും വേറൊരു മനുഷ്യൻ വീട്ടിൽ വരുന്നത് കണ്ടിട്ടുണ്ടോ?’

എന്നിങ്ങനെ പോകുന്നു അവരുടെ ചോദ്യങ്ങൾ. എനിക്ക് ഉത്തരം അറിയാത്ത ചോദ്യങ്ങളായിരുന്നു അതെല്ലാം. വർഷങ്ങൾക്കുശേഷം, എന്റെ സ്വന്തം വിവാഹമോചനത്തിനുശേഷം, അമ്മ എന്നോട് മുഴുവൻ കഥയും പറഞ്ഞു. എന്റെ മാതാപിതാക്കളുടെ വിവാഹത്തിന്റെ തുടക്കത്തിൽ ഞാനും സഹോദരനും ജനിക്കുന്നതിനു മുൻപ് നടന്ന ഒരു സംഭവമായിരുന്നു എല്ലാത്തിനും തുടക്കമെന്ന് അമ്മ വ്യക്തമാകാകി. ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഒരു പുരുഷനോട് എന്റെ അമ്മയ്ക്ക് ആഴത്തിൽ അടുപ്പം തോന്നി. എന്നാൽ, അധികം വൈകാതെ കുറ്റബോധം തോന്നി തുടങ്ങി. അതോടെ, ആ ബന്ധം അമ്മ അവസാനിപ്പിച്ചു. ഇന്ത്യൻ സമൂഹങ്ങളിൽ എല്ലായിടത്തും കണ്ണും വായയുമുണ്ട്. അമ്മയുടെ ഈ ബന്ധം പലരുടെയും ചെവിയിലെത്തി. കാലക്രമേണ, കിംവദന്തികൾ എന്റെ അച്ഛനിലും എത്തി. എന്നാൽ, ഇതേക്കുറിച്ച് അമ്മയോട് ചോദിക്കാൻ എന്റെ അച്ഛന് 10 വർഷം സമയമെടുത്തു.

Also Read:പരീക്ഷണ വിക്ഷേപണത്തിനിടെ തകര്‍ന്ന് ഇന്ത്യയുടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍

അച്ഛൻ ചോദിച്ചപ്പോൾ അമ്മ സത്യം പറഞ്ഞു. ആ തുറന്നുപറച്ചിൽ അവരുടെ ജീവിതത്തിൽ വലിയ പ്രശ്നമായി മാറി. ക്രമേണ അവർ അകലാൻ തുടങ്ങി. ലൈംഗികതയെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും ശരിയായി സംസാരിക്കാനുള്ള നമ്മുടെ കഴിവില്ലായ്മ കുടുംബങ്ങളെ തകർക്കും എന്ന് ഇത് തനിക്ക് വ്യക്തമാക്കി തന്ന ആദ്യ സംഭവമാണെന്നും പല്ലവി പറയുന്നു.

ലൈംഗികപരമായി എന്തെങ്കിലും ചെയ്യാമെന്ന എന്റെ ആദ്യ തിരിച്ചറിവ് 14 വയസ്സുള്ളപ്പോൾ ആയിരുന്നു. ബെൽജിയത്തിലൊക്കെ, ഏഴുവയസ്സുള്ള കുട്ടികളെ ലൈംഗികതയെക്കുറിച്ച് പഠിപ്പിക്കുന്നു. എന്നാൽ ഇന്ത്യയിൽ സ്കൂൾ പാഠ്യപദ്ധതിയുടെ നിർബന്ധിത ഭാഗമല്ല ലൈംഗികത. ടൈംസ് ഓഫ് ഇന്ത്യയുടെ സർവേ പ്രകാരം, ഗ്രാമീണ ഇന്ത്യയിലെ പകുതിയിലധികം പെൺകുട്ടികൾക്കും ആർത്തവത്തെക്കുറിച്ചോ അതിന് കാരണമാകുന്നത് എന്തിനെ കുറിച്ചാണെന്നോ അറിയില്ലെന്നും പല്ലവി ചൂണ്ടിക്കാണിക്കുന്നു.

‘ഇന്ന് പലരും എന്നോട് നിരവധി സംശയങ്ങൾ ചോദിക്കുന്നുണ്ട്. ഒരു വിവാഹ രാത്രിയിൽ എന്തുചെയ്യണമെന്ന് വരെ പലരും ചോദിക്കുന്നു. ശാരീരികമായി മാത്രമല്ല, എങ്ങനെ ലജ്ജിക്കാതെ പങ്കാളിയോട് ഇടപെഴുകാം എന്നും ചോദിക്കുന്നവരുണ്ട്’- പല്ലവി വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button