ഇസ്‌ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവും പെൺകുട്ടികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിക്കെതിരെ ഡോക്യുമെന്ററിയുമായി പാകിസ്ഥാനിലെ സ്വകാര്യ സ്‌കൂളുകളുടെ അസോസിയേഷന്‍ രംഗത്ത്. ഇസ്‌ലാമിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള മലാലയുടെ കാഴ്ചപ്പാട് വിവാദപരവും പാശ്ചാത്യ അജണ്ടയാണെന്നുമാണ് ‘ഞാന്‍ മലാല അല്ല’ എന്ന ഡോക്യുമെന്ററിയില്‍ പറയുന്നത്. മലാലയുടെ 24ാം പിറന്നാളായിരുന്ന ജൂലൈ 12 നാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്.
‘ചിത്രത്തിലൂടെ രാജ്യത്തൊട്ടാകെയുള്ള രണ്ടുലക്ഷം സ്വകാര്യ സ്‌കൂളുകളിലായി പഠിക്കുന്ന ഇരുപത് ദശലക്ഷം വിദ്യാര്‍ത്ഥികളോട് ഇസ്‌ലാമിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പാശ്ചാത്യ അജണ്ടയെക്കുറിച്ചുമുള്ള മലാലയുടെ വിവാദപരമായ കാഴ്ചപ്പാടിനെക്കുറിച്ച് ഞങ്ങള്‍ പറയും.’ ഓള്‍ പാകിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് കാശിഫ് മിര്‍സ പറഞ്ഞു.
യുവ ജനങ്ങള്‍ക്കിടയില്‍ മലാലഎയുടെ മതിപ്പ് ഇല്ലാതാക്കാനാണ് ഇത്തരം ഒരു ഡോക്യുമെന്ററി എന്ന് മിര്‍സ പറയുന്നു.
‘വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ലെന്നും മറ്റൊരാള്‍ ജീവിതത്തില്‍ ഒപ്പം വേണമെന്നുണ്ടെങ്കില്‍ ഇരുവര്‍ക്കും പങ്കാളികളായി ജീവിച്ചാല്‍ പോരേ’ എന്ന് ഒരഭിമുഖത്തിൽ മലാല അഭിപ്രായം പറഞ്ഞിരുന്നു. വിവാഹം സംബന്ധിച്ച് മലാല നടത്തിയ ഈ പരാമര്‍ശം പാകിസ്താനിലെ മത പുരോഹിതന്മാരെ പ്രകോപിപ്പിച്ചിരുന്നു.
Post Your Comments