മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രഹസ്യമായി കടത്താാൻ ശ്രമിച്ച സ്വർണം എയർ ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്.
മലപ്പുറം സ്വദേശി അബ്ദുൾ സലാമാണ് പിടിയിലായത്. ഇയാളിൽ നിന്നും 32 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്.
എയർ ഇന്റലിജൻസ് വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ വെങ്കിട്ടരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ നിന്നും സ്വർണം പിടിച്ചെടുത്തിരുന്നു. 89 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം , പാലക്കാട് സ്വദേശികളാണ് പിടിയിലായത്.
Post Your Comments