KeralaLatest NewsNews

നേതാക്കളുടെ പരിപാടിയെല്ലാം പ്രദേശിക നേതൃത്വം അറിഞ്ഞ് മതി: കടുപ്പിച്ച് സി.പി.ഐ.എം

വിഷയം വിവാദമായിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ ജി സുധാകരന്‍ തയ്യാറായില്ല.

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉയര്‍ന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ആലപ്പുഴയില്‍ നീക്കങ്ങള്‍ കടുപ്പിച്ച് സി.പി.ഐ.എം. സംസ്ഥാന നേതാക്കളുടെയോ ജില്ലാ നേതാക്കളുടെയോ എം.പി, എം.എല്‍.എമാര്‍ എന്നിവരുടെയോ പരിപാടികള്‍ പാര്‍ട്ടിയുടെ ഏരിയാ നേതൃത്വത്തെ അറിയിച്ചിട്ട് വേണം എന്നാണ് സിപിഐഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറിയുടെ സര്‍ക്കുലര്‍. നേരത്തേയും പരിപാടികള്‍ പ്രാദേശിക നേതൃത്വത്തെ അറിയിച്ചിട്ടാണ് നടത്താറുള്ളതെങ്കിലും ഇപ്പോള്‍ അത്തരത്തിലുള്ള ഒരു സര്‍ക്കുലര്‍ ഇറങ്ങിയത് വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്.

Read Also: തിരുവനന്തപുരത്ത് സിക്ക രോഗികളുടെ സാന്നിധ്യം: രോഗ പ്രതിരോധം വിലയിരുത്താൻ കേന്ദ്രസംഘം

ഏരിയാ സെക്രട്ടറി ഓമനക്കുട്ടനാണ് സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍ ഇത് മുന്‍ മന്ത്രി ജി സുധാകരനനെതിരേയുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. എച്ച് സലാം എംഎല്‍എക്ക് മേല്‍കൈയുള്ള ഏരിയാ കമ്മിറ്റിയാണ് അമ്പലപ്പുഴയിലേത്. വിഷയം വിവാദമായിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാനോ യോഗങ്ങളില്‍ പങ്കെടുക്കാനോ ജി സുധാകരന്‍ തയ്യാറായില്ല. വെള്ളി, ശനി ദിവസങ്ങളില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button