ബംഗളൂരു: കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കാനൊരുങ്ങി കർണാടക. രോഗവ്യാപനം കുറയുന്ന സാഹചര്യത്തിലാണ് നടപടി. രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നാണ് വിവരം.
Read Also: സിക വൈറസ് രോഗം: ഗര്‍ഭിണികള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ മുന്നറിയിപ്പ്
ജൂലൈ 19 ഓടെ പബ്ബുകളും തുറക്കാനും സാധ്യതയുണ്ട്. ഷോപ്പിങ് മാളുകൾ തുറക്കാനും കടകളുടെ പ്രവർത്തന സമയം കൂട്ടാനും തീരുമാനമുണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. കാണികളുടെ എണ്ണം കുറച്ച് സിനിമാ തിയറ്ററുകളും മൾട്ടിപ്ലക്‌സുകളും തുറക്കാനും സാധ്യതയുണ്ടെന്നാണ് സൂചനകൾ. സംസ്ഥാനത്തെ 31 ജില്ലകളിൽ നിലവിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
വാരാന്ത്യ കർഫ്യൂ പിൻവലിക്കുന്നതിലെയും രാത്രി കർഫ്യൂ സമയം കുറക്കുന്നതിലെയും പ്രശ്‌നങ്ങൾ ചർച്ച ചെയ്തുവരികയാണെന്ന് കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മ അറിയിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് മാൾ ഉടമകൾ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
Post Your Comments