Latest NewsNewsIndia

കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ പാലിക്കേണ്ട കാര്യങ്ങൾ: നിർദ്ദേശങ്ങൾ വ്യക്തമാക്കി കേന്ദ്രം

ന്യൂഡൽഹി: കോവിഡ് ഡെൽറ്റ വേരിയന്റിനെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ കോവിഡ് വേരിയന്റുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ എ, ബി, സി, ഡി, എന്നീ നാലുകാര്യങ്ങൾ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര സർക്കാർ ജനങ്ങളോട് ആവശ്യപ്പെട്ടു.

Read Also: ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ , വെബ്‌സൈറ്റുകളില്‍ ട്രോജന്‍ വൈറസ് : മുന്നറിയിപ്പ്

എ എന്നാൽ അഡ്‌വൈസ് (ഉപദേശം), ബി എന്നാൽ ബിലീവ് (വിശ്വാസം), സി എന്നാൽ ക്രോസ്‌ചെക്ക് (പരിശോധിക്കുക), ഡി എന്നാൽ ഡു നോട്ട് ഫിയർ (ഭയം പ്രചരിപ്പിക്കരുത്)’ എന്നാണ്. ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് ട്വിറ്ററിലൂടെയാണ് ജനങ്ങൾക്ക് നിർദ്ദേശം നൽകിയത്.

കഴിഞ്ഞ ഡിസംബറിലാണ് ഡെൽറ്റ വേരിയന്റ് ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ‘വളരെ മോശപ്പെട്ട വകഭേദം’ എന്നാണ് ഡെൽറ്റ വകഭേദത്തെ യുഎസ് ഉന്നത ഉപദേഷ്ടാവായ ഡോ. അന്തോണി ഫൗസി വിശേഷിപ്പിച്ചത്. എത്രയും പെട്ടെന്ന് ജനങ്ങൾ കോവിഡ് വാക്‌സിൻ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.

Read Also: സംസ്ഥാനത്ത് സിക്ക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി വീണാ ജോർജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button