KeralaLatest NewsNews

ക്യൂബയിലെ ദൃശ്യങ്ങള്‍ പങ്കുവച്ച സുജിത്ത് ഭക്തനെതിരെ പരാതി: കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചെന്ന് ആരോപണം

കാണുന്ന കാഴ്ചകള്‍ മാത്രമാണ് പറയുന്നത്. ഒരിക്കലും ഈ രാജ്യത്തെ താഴ്‌ത്തിക്കെട്ടിയതല്ല.

തിരുവനന്തപുരം: ക്യൂബയുടെ ദൃശ്യങ്ങൾ പങ്കുവച്ച വ്‌ളോഗര്‍ സുജിത്ത് ഭക്തനെതിരെ പരാതി. കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ക്യൂബൻ അംബാസിഡര്‍ക്ക് കേരളത്തില്‍ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്.

ക്യൂബയിലെ നിരവധി കാഴ്ചകള്‍ സുജിത്ത് ഭക്തൻ പകര്‍ത്തുകയും ഇത് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്‌ളോഗര്‍ക്കെതിരെ പരാതി ഉയര്‍ന്നത്. ആളുകളുടെ പെരുമാറ്റവും തെരുവുകളുടെ പ്രത്യേകതയും പറഞ്ഞ സുജിത് മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ചില തെരുവുകളും അതിലൂടെ നടക്കേണ്ടി വന്നപ്പോഴുണ്ടായ തന്റെ അനുഭവവും പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെ വ്‌ളോഗര്‍ക്കെതിരെ പരാതി ഉയര്‍ന്നു.

read also: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി ലഘൂകരിക്കാൻ ഊർജ്ജമേഖലയ്ക്ക് കഴിയും: മുഖ്യമന്ത്രി

കാണുന്ന കാഴ്ചകള്‍ മാത്രമാണ് പറയുന്നത്. ഒരിക്കലും ഈ രാജ്യത്തെ താഴ്‌ത്തിക്കെട്ടിയതല്ല. ക്യൂബയില്‍ താൻ കണ്ട കാഴ്ചകള്‍ രാഷ്‌ട്രീയം മാറ്റിവച്ച്‌ താൻ പകര്‍ത്തുകയും തനിക്ക് അനുഭവപ്പെട്ടത് പങ്കുവെക്കുകയും മാത്രമാണ് ചെയ്തതെന്ന് സുജിത്ത് ഭക്തൻ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button