തമിഴ്‌നാട് വിഭജനം: നിലപാട് വ്യക്തമാക്കി ബിജെപി

ചെന്നൈ: തമിഴ്‌നാടിനെ വിഭജിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി. തമിഴ്‌നാടിനെ വിഭജിക്കുകയെന്നത് കേന്ദ്രസര്‍ക്കാരിന്റെ ആലോചനയില്‍ പോലുമില്ലെന്ന് ബിജെപി ഹൈക്കമാന്‍ഡ് അറിയിച്ചു. തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് എന്ന മറ്റൊരു സംസ്ഥാനം രൂപീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Also Read: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

ബിജെപി പുതിയ കേന്ദ്ര മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടപ്പോള്‍ തമിഴ്‌നാട് മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന എല്‍. മുരുകന്‍ ‘കൊങ്കുനാട്’ സ്വദേശിയാണെന്നാണ് പരാമര്‍ശിക്കപ്പെട്ടത്. ഇതിന് പിന്നാലെ തമിഴ്‌നാടിനെ വിഭജിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഭരണകക്ഷിയായ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം രംഗത്തെത്തുകയായിരുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊങ്കുനാട് എന്ന സംസ്ഥാനം രൂപീകരിക്കാന്‍ ബിജെപി ശ്രമിക്കുന്നു എന്നാണ് ആരോപണം.

ധാരാപുരം, തിരുച്ചെങ്ങോട്, ഈറോഡ്, പളനി, നാമക്കല്‍, സേലം, ധര്‍മ്മപുരി, നീലഗിരി, അവിനാശി, സത്യമംഗലം, കരൂര്‍, പൊള്ളാച്ചി, കോയമ്പത്തൂര്‍, ഉദുമല്‍പ്പേട്ട് എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കൊങ്കുനാട്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ മേഖലയിലുള്ള 50 നിയമസഭ സീറ്റുകളില്‍ 33 എണ്ണവും വിജയിച്ചത് എഐഎഡിംകെ-ബിജെപി സഖ്യമായിരുന്നു.

Share
Leave a Comment